ധർമ്മത്തിൽ അടിയുറച്ചജീവിതം നയിക്കുക എന്നതാണ് രാമായണ സന്ദേശം അഡ്വ എം സ്വരാജ് 

ധർമ്മത്തിൽ അടിയുറച്ചജീവിതം നയിക്കുക എന്നതാണ് രാമായണ സന്ദേശം അഡ്വ എം സ്വരാജ് 

എസ്.കെ കവർ സ്റ്റോറി ഓൺലൈൻ

കൊച്ചി: ഒരു കൃതിയെ ജനങ്ങൾ അവരുടെ ഹൃദയത്തിലെക്ക് ഇത്രമാത്രം ആദരവോടെ എറ്റുവാങ്ങിയ മഹാ ഗ്രന്ഥം രാമായണം പോലെ അധികമുണ്ടാവില്ല., ഞാൻ രാമായണ സന്ദേശത്തെപ്പറ്റി ആധികാരികമായി പറയാൻ അർഹനല്ലെങ്കിലും എനിക്ക് തോനുന്നത്. ഹിംസ യോടുള്ള വിലക്ക്, അരുത്., തിന്മകളെ അരുത് എന്ന് വിലക്കുന്ന മഹത്തായ സന്ദേശമാണ് രാമായണ സന്ദേശമെന്ന് എന്റെ അഭിപ്രായം, തൃപ്പുണിത്തറ പൂർണത്രയീശ ക്ഷേത്രത്തിൽ രാമായണത്തിന്റെ നാൾവഴികൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തുകയായിരുന്നു. എം സ്വരാജ്.

രാമായണത്തിൽ ഒരു പാട് മൂല്യങ്ങളുണ്ട് രാജ നിതി, രാജധർമ്മം, യുദ്ധ നിതി, സത്യത്തിന്റെ സന്ദേശംജിവിത മൂല്യങ്ങൾ ഇതൊക്കെ ഓരോ വായനക്കാരനും ഓരോരുത്തരുടെ സവിശേഷ യുക്തിചിന്തയാൽ വിലയിരുത്തേണ്ടതാണ്.പൊതു വെലോകത്തിലെ എല്ലാ അനിതികളോടും അരുത് എന്ന് പറയാനുള്ള വിവേകം ആർജിക്കാനാണ് രാമായണം നമ്മെ പഠിപ്പിക്കുന്നത്. ഇത്രയധികം ഭാഷകളിൽ രാജ്യങ്ങളിൽ എഴുതപ്പെട്ട മറ്റൊരു കൃതി ഉണ്ടോ എന്നു പോലും സംശയമാണ്. നാം പലപ്പോഴും വാത്മീകി രാമായണത്തെക്കുറിച്ചും എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തെക്കുറിച്ചുമാണ് പ്രതിപാദിക്കാറ്. എന്നാൽ തായ്‌ലന്റിൽ വളരെ പ്രചാരമുള്ള രാമായണം സത്യ പ്രതയുടെ ശ്രീരാമകീർത്തിക്കാണ്. എ.കെ രാമാനുജൻ മൂന്നൂറ് രാമായണങ്ങളെക്കുറിച്ച് പഠ
നം നടത്തിയിട്ടുണ്ട്.

കാമിൽ ബുൽക്കെ പ്രയാഗ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് രാമകഥയുടെ ഉത്ഭവവും വളർച്ചയും എന്ന വിഷയത്തിൽ ഡോക്ടറെയ്റ്റ് നേടിയിട്ടുണ്ട്. അറബിയിലുള്ള രാമായണം കാമിൽ കല്യാണി എഴുതിയ റാമ്പിയത്ത് ശയാത്തി എന്നാണ് പേര് ഒരു കൃതിയെ ജനങ്ങൾ അവരുടെ ആത്മാവിലേക്ക് ഏറ്റുവാങ്ങുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത് അനിതി ഇല്ലാത്ത ധർമ്മത്തിൽ അടിയുറച്ചഒരു ജിവിതം നയിക്കാനാണ് രാമായണം നമ്മെ പഠിപ്പിക്കുന്നത്.