മാരിടൈം അക്കാദമിയിൽ പ്രീ. സീ. ട്രെയിനിങ് കോഴ്സ് പഠിക്കാം
തമിഴ്നാട് സർക്കാർ സ്വയംഭരണ സ്ഥാപനമായ തൂത്തുക്കുടിയിലെ തമിഴ്നാട് മാരിടൈം അക്കാദമി (ടി. എൻ.എം.എ ). ആറുമാസം ദൈർഘ്യമുള്ള പ്രീ ട്രെയിനിങ് ( ജനറൽ പർപ്പസ് റേറ്റിംങ്‌സ് ) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.കപ്പലിന്റെ ഡക്ക്, എൻജിൻ റൂം, ജോലികളിൽ പരിശീലനം ലഭിക്കുന്നവരാണ് ജനറൽ പർപ്പസ് റേറ്റിംങ്സ്കാർ. കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് അംഗീകാരമുള്ള കോഴ്സ് ആണിത്.ഫീസ് ഒന്നര ലക്ഷം രൂപയാണ്.അപേക്ഷകർ വിവാഹിതരായിരിക്കണം. സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് 40% മാർക്കുമായി പത്താംക്ലാസ് ജയിച്ചവർ, അന്തിമ വർഷ പരീക്ഷയിൽ 50 ശതമാനം മാർക്ക് വാങ്ങി രണ്ടു വർഷ ഐ.ടി.ഐ കോഴ്സ് ജയിച്ചവർ, പത്താംക്ലാസ് ജയിച്ച, ഡിപ്ലോമ/ ഡിഗ്രിക്കാർ എന്നിവർക്ക് അപേക്ഷിക്കാം.പത്താം ക്ലാസ്സില്‍ ഇംഗ്ലീഷിന് 40 ശതമാനം മാർക്ക് വേണം.പത്താം ക്ലാസ്/ ഐ. പി .എ യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കുന്നവർ 2020 ജനുവരി ഒന്നിന് പതിനേഴര വയസ്സ് പൂർത്തിയാക്കണം. 25 വയസ്സ് കവിയരുത്.
Comments (0)