സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മേയ് നാലു മുതല്‍
ന്യൂഡല്‍ഹി: കോവിഡ് മൂലം മൂന്നുമാസത്തോളം മുടങ്ങിയ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മേയ് നാലു മുതല്‍ ജൂണ്‍ പത്തു വരെയാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത് . മാര്‍ച്ചില്‍ പ്രാക്ടിക്കല്‍ പരീക്ഷ നടത്തും . പരീക്ഷാ ഫലം ജൂലൈ പതിനഞ്ചിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാല് പറഞ്ഞു.
cbse.nic.in വെബ്സൈറ്റ് വഴി ഓരോ പരീക്ഷയുടെയും തീയതിയും സമയവും ലഭ്യമാകും. ഇതോടൊപ്പം പരീക്ഷയ്ക്കായുള്ള നിര്‍ദേശങ്ങളുമുണ്ടാകും. കോവിഡ് രോഗബാധയെത്തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിട്ടതിനാല്‍ സിലബസ് വെട്ടിക്കുറച്ചാണ് പരീക്ഷ നടത്തുക. പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ cbseacademic. nic.in/Revisedcurriculum എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിവിധ വിഷയങ്ങളിലെ മാതൃകാ ചോദ്യപേപ്പറും സി.ബി.എസ്.ഇ തയാറാക്കിയിട്ടുണ്ട്.



Author Coverstory


Comments (0)