ചാണ്ടി ഉമ്മൻ ചാലക്കുടിയിലേക്ക് വിജയം സുനിശ്ചിതം-അജിത ജയ് ഷോർ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിലെ സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രിയുടെ പുത്രനും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ സീറ്റുറപ്പിച്ച് കഴിഞ്ഞു, നിലവിൽ സീറ്റ് പ്രതീക്ഷിച്ചിരുന്ന ധനപാലനെ വൈദ്യുതി വകുപ്പിൽ ബോർഡിലേക്ക്, സ്ഥിരം മെമ്പറായി അവരോധിക്കാമെന്ന ധാരണയായി, തൊട്ടടുത്ത മണ്ഡലമായ അങ്കമാലിയിൽ യുവാവായ എം. എൽ. എ, റോജി ജോണിൻ്റെ പ്രവർത്തനങ്ങളിൽ എ.ഐ.സി .സി, വരെ മതിപ്പ് പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ സമീപ മണ്ഡലമായ ചാലക്കുടിയിൽ യുവാക്കൾ തന്നെ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത്, പി.സി, ചാക്കോയുടെ പ്രവർത്തനത്തിൽ പല യുവനേതാക്കളും അതൃപ്തരാണ്., ദൽഹിയിൽ ചാണ്ടി ഉമ്മൻ്റെ സംഘടന പ്രവർത്തനം മികച്ചതായിരുന്നു കേരളത്തിൽ യുവ നേതൃത്വങ്ങളിൽ സ്വീകാര്യനായ ചാണ്ടി ഉമ്മന്‍റെ വിജയം ചാലക്കുടിക്കാർക്ക് ഒരു മന്ത്രിയെ വരെ ലഭിക്കാമെന്ന് പ്രവർത്തകർ വിലയിരുത്തുന്നു. ചാലക്കുടി പോലുള്ള സിറ്റിംഗ് സീറ്റ് യാതൊരു വിധ ഗ്രൂപ്പുകളിയിലും നഷ്ടപ്പെടരുത് എന്ന് ദേശീയ നേതൃത്വത്തിന്റെ താത്പര്യം യുവനേതൃത്വം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.



Author Coverstory


Comments (0)