കരുതലുമായി, രാജ്യത്തിൻ്റെ അമ്മ.. നിർമല സീതാരാമൻ

കരുതലുമായി, രാജ്യത്തിൻ്റെ അമ്മ..  നിർമല സീതാരാമൻ

കേരളത്തിനായി ഒട്ടേറെ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോടുള്ള അകൈതവമായ നന്ദിയും കടപ്പാടും ആദ്യമേ രേഖപ്പെടുത്തട്ടെ, കേരളത്തിന് അഭൂതപൂർവ്വമായ പരിഗണനയാണ് കേന്ദ്ര സർക്കാർ ഇത്തവണ നൽകിയത്.പ്രഖ്യാപിച്ച വമ്പൻ പദ്ധതികളെല്ലാം സംസ്ഥാനത്തിന് ഏറെ പ്രയോജനകരവും ദൂരവ്യാപകമായ ഫലം ചെയ്യുന്നതുമാണ്.1100 കിലോമീറ്റർ ദേശീയപാത വികസനത്തിന് 65000 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിന് 1157 കോടി രൂപയും അനുവദിച്ചു.
കേന്ദ്ര സർക്കാരിന്റെ ബജറ്റ് പ്രധാനമായും ആറ് മേഖലകളെ മുൻനിർത്തിയുള്ളതായിരുന്നു. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവൺമെന്റ് മാക്സിമം ഗവേർണൻസ് എന്നിവയാണ്  ബജറ്റിന്റെ ആറ് തൂണുകൾ എന്ന് മന്ത്രി തന്നെ ആമുഖത്തിൽ പറഞ്ഞു

> രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ആത്മ നിർഭർ ഭാരത് പദ്ധതി സഹായിച്ചു ......
>  കോവിഡ് വാക്സിൻ വികസിപ്പിച്ചതും- വിതരണം ചെയ്തതും രാജ്യത്തന്റെ  നേട്ടമാണ് ...... ️
> കോവിഡ് വാക്സിൻ പദ്ധതികൾക്കായി 35,000 കോടി രൂപ.... പുതിയതായി️ രണ്ട് കോവിഡ് വാക്സിൻ കൂടി ഉടൻ തന്നെ വിതരണത്തിന് എത്തും ...... 
>  പ്രാഥമിക , ദ്വീതീയ , ത്രിദീയ  ആരോഗ്യ കേന്ദ്രങ്ങൾക്ക് 64.180 കോടി രൂപയുടെ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു.... ️ 
> ശുദ്ധജല പദ്ധതികൾക്ക് 2,87, 000 കോടി രൂപയുടെ പദ്ധതി .....
> നഗര ശുചിത്വ പദ്ധതികൾക്കായി 1,41,678 കോടി രൂപ .....
>  വായു മലിനീകരണം തടയാൻ 42 നഗരങ്ങളിൽ 2,217 കോടി രൂപയുടെ പദ്ധതി .....
>  രാജ്യത്ത്  7  മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും......   ️ 
>  രാജ്യത്ത്️ മൂലധന ചെലവിനായി 5.54 ലക്ഷം കോടി രൂപ അനുവദിച്ചു .....
>  ദേശീയ ജൽ ജീവൻ മിഷന് 2.87 ലക്ഷം️ കോടി രൂപ അനുവദിച്ചു .....
>  കേരളത്തിലെ 1,100 കിലോമീറ്റർ ദേശീയ പാതയുടെ വികസനത്തിന് 65, 000 കോടി രൂപ അനുവദിച്ചു..... ️ 
> ആരോഗ്യമേഖലയ്ക്ക് ആകെ  2.23 ലക്ഷം കോടി രൂപ നീക്കി വെച്ചു ....      ️ 
>  കൊച്ചി മെട്രോ പദ്ധതി 11.5 കിലോമീറ്റർ നീട്ടാൻ 1,957 കോടി രൂപ അനുവദിച്ചു ..... 
>  ഇന്ത്യൻ റെയിൽവേയ്ക്ക്  1.10 ലക്ഷം കോടി രൂപ അനുവദിച്ചു .....  ️ 
> സർക്കാർ ബസ് സർവീസ് നവീകരിക്കാൻ 18,000 കോടി രൂപ ......       ️  
>  ഉജ്ജ്വല ഗ്യാസ് യോജന പദ്ധതിയിൽ 1കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും

- അജിതാ ജയ് ഷോർ