ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം

ജമ്മുകശ്മീരില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം

കാശ്മീര്‍ : ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് വധിച്ചത്. പൊലീസില്‍ നിന്നും രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതയിലായിരുന്നു സൈന്യം. മച്ചില്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും സൈന്യവും സംയുക്തമായി ആക്രമണം നടത്തുകയായിരുന്നു. റൈഫിളുകളും ബുള്ളറ്റുകളും ഗ്രനേഡുകളും പിസ്റ്റളുകളും പാകിസ്താന്‍ കറന്‍സികളും ഭീകരരുടെ കൈവശം നിന്ന് സൈന്യം പിടിച്ചെടുത്തു.