നികുതി പഠന ശാലയിൽ നികുതി വെട്ടിപ്പ്, മൂന്ന് കോടി പിഴ നോട്ടീസിനെ പുഛിച്ച് തള്ളി വീണ്ടും പ്രവേശനവുമായി അക്കൗണ്ടിംഗ് സർവീസ് സൊസൈറ്റി: GST വെട്ടിപ്പ് തുടരുന്നു.
കൊച്ചി: തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുടുംബ സൊസൈറ്റിയുടെ മറവിൽ, കൊച്ചിയിൽ രവിപുരത്ത് നികുതിയും അക്കൗണ്ടിങ്ങും പഠിപ്പിക്കുന്ന അക്കൗണ്ടിംഗ് സർവീസ് സൊസൈറ്റി എന്ന സ്ഥാപനമാണ് കോടികളുടെ വെട്ടിപ്പ് നടത്തുന്നത്.
സൊസൈറ്റി പ്രസിഡൻ്റ് സജീവനും, സെക്രെട്ടറി പത്മകുമാറും കുടുംബവും ചേർന്നാണ് തട്ടിപ്പ് നടത്തിവരുന്നത്. എല്ലാ കുട്ടികളുടെയും നേരിട്ട് അഡ്മിഷൻ നടത്തി നികുതിവെട്ടിക്കാൻ ആവശ്യമായ രേഖകൾ തയ്യാറാക്കുന്നത് പത്മകുമാറിന്റെ നേതൃത്വത്തിലാണ്.
ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് ഇവർ നൽകുന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്നുള്ള ആരോപണം പോലീസ് അന്വേഷിക്കുന്നുണ്ട്. അതു കൂടാതെ പല സ്ഥാപനങ്ങൾക്കും നികുതി വെട്ടിക്കാനുള്ള സോഫ്റ്റ്‌വെയറുകളും തയ്യാറാക്കി കൊടുക്കുന്നതുമായ കാര്യങ്ങൾ കേന്ദ്ര GST ഇൻ്റലിജൻസിൻ്റെ നിരീക്ഷണത്തിലാണ്.
കുട്ടികളിൽ നിന്ന് ഇന്നേവരെ 50 കോടിയിലധികം തുക ഫീസ് ഇനത്തിൽ വാങ്ങി കഴിഞ്ഞൂ.
അക്കൗണ്ടിംഗ് കോഴ്സിന് ചേരുന്നയാൾക്ക് പതിനാറ് തരം സർട്ടിഫിക്കറ്റാണ് ഇവിടുന്ന് വിതരണം ചെയ്യുന്നത്. പഠിതാക്കൾക്ക് ഏത് രാജ്യത്തിൻ്റെ സർട്ടിഫിക്കറ്റാണോ ആവശ്യം അത് പത്മകുമാർ നൽകും, അതെല്ലാം കൊച്ചിയിൽ തന്നെ തയ്യാറാക്കി നൽകുന്നതാണെന്നതാണ് ഏറെ രസകരം.
അഡ്മിഷൻ്റെ പേരിലുള്ള തുക പരമാവധി അക്കൗണ്ട് വഴിയല്ലാതെ നേരിട്ട് വാങ്ങുകയും കള്ളപ്പണം വെളുപ്പിക്കാനുള്ള ഹവാല ഇടപാടുകളും ഈ കുടുംബസൊസെറ്റി കയ്യടക്കിയിരിക്കുന്ന പത്മകുമാറിൻ്റെ നേതൃത്വത്തിലാണ് എന്നാണാക്ഷേപം.
കോടികൾ വെട്ടിച്ച് സ്വരുപിച്ചതുമായ് ബന്ധപ്പെട്ട് ഉള്ള കുടുംബതർക്കത്തിൽ സൊസൈറ്റിയുടെ പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്ന സജീവനെന്ന മൂത്ത സഹോദരനെ മാനസിക അസ്വസ്ഥയുടെ പേരിൽ അങ്കമാലിയിലുള്ള ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെന്ന വ്യാജേന പാർപ്പിച്ചിരിക്കുന്നതായാണ് ബന്ധുജനങ്ങളുടെ ആക്ഷേപം.
സൊസൈറ്റിയുടെ സെക്രട്ടറി പദം അലങ്കരിക്കുന്ന പത്മകുമാർ ചെയ്യുന്ന എല്ലാ ക്രമക്കേടുക്കും പ്രസിഡൻ്റായ സജീവിൻ്റെ പേരിൽ ഉന്നയിച്ചു കൊണ്ട് ചെയ്യുന്ന സംഭവങ്ങളിൽ കുടുംബാംഗങ്ങളെല്ലാം അസ്വസ്ഥരാണ്.
പഠിക്കാൻ വരുന്നവരിൽ നിന്നെല്ലാം ലക്ഷക്കണക്കിന് രൂപ നേരിട്ട് വാങ്ങുന്നതും നികുതി വെട്ടിപ്പടക്കമുള്ള ക്രമക്കേടുകൾ നടത്തുന്നതും ഈ സ്ഥാപനം ഇല്ലാതാക്കുന്നത് പത്മകുമാറും കൂട്ടാളികളുമാണെന്നാണ് മറ്റുള്ള സൊസൈറ്റി അംഗങ്ങളുടെ ആരോപണം.
സ്ഥാപനത്തിൽ സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടർന്നു നികുതി അടയ്ക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തിട്ടുള്ളത്. നിലവിൽ ജിഎസ്ടി രജിസ്ട്രേഷൻ ക്യാൻസൽ ആയിട്ടുള്ള സ്ഥാപനം ക്രമവിരുദ്ധമായിട്ടാണ് ഇപ്പോഴും നികുതി കളക്ട് ചെയ്ത് സർക്കാരിലേക്ക് അടക്കാതിരിക്കുന്നത്.
നികുതി വെട്ടിക്കൽ, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകൽ തുടങ്ങിയവ പരിശോധനയിൽ ബോധ്യപ്പെട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടിയെടുക്കാതിരിക്കുന്നത്, ഇവരുമായുള്ള അവിശുദ്ധബന്ധം സംശയിക്കേണ്ടതുമാണ്.



Editor CoverStory


Comments (0)