ഉപരാഷ്ട്രപതിയാരെന്ന് ഇന്നറിയാം
ഡല്‍ഹി : രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം. എന്‍.ഡി.എ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയും തമ്മിലാണ് മത്സരം. രാജ്യസഭയിലെ 233 അംഗങ്ങളും ലോക്സഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. വേട്ടെണ്ണലും ഇന്ന് തന്നെ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബി.ജെ.പി നേതാവും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ജഗ്ദീപ് ധന്‍കറും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മാര്‍ഗരറ്റ് ആല്‍വയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ജഗ്ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതിയാകും. ബി.ജെ.പിക്ക് ലോക്‌സഭയില്‍ 303 അംഗങ്ങളും രാജ്യസഭയില്‍ 91 അംഗങ്ങളുമാണ് ഉള്ളത്. കൂടാതെ മായാവതിയുടെ ബി.എസ്.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ജഗ്ദീപ് ധന്‍കറിന് പിന്തുണ നല്‍കി. ഇത്രയും വോട്ടുകള്‍ ലഭിച്ചാല്‍ ധന്‍കര്‍ മൂന്നില്‍ രണ്ട് വോട്ടുകളുടെ പിന്തുണയോടെ വിജയിക്കും.
Comments (0)