കെ.എസ്.‌ആര്‍.ടി.സി. സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും

കെ.എസ്.‌ആര്‍.ടി.സി. സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: കൊവിഡ് വ്യപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന എല്ലാ കെ.എസ്.‌ആര്‍.ടി.സി സര്‍വീസുകളും ഇന്നു പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാലു ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി തുടരുമെന്ന് എം.ഡി. ബിജു പ്രഭാകര്‍ അറിയിച്ചു.

അതേസമയം ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ 21 മുതല്‍ ജനുവരി നാലു വരെ കെ.എസ്‌.ആര്‍.ടി.സി പ്രത്യേക സംസ്ഥാനാന്തര സര്‍വീസ് നടത്തും. വിവിധ കേന്ദ്രങ്ങളില്‍ നിന്നു ബെംഗളൂരുവിലേക്കും തിരിച്ചുമാണ് സര്‍വീസ്. 10% അധിക നിരക്ക് ഉള്‍പ്പെടെ എന്‍ഡ് ടു എന്‍ഡ് യാത്രാനിരക്കാണ് ( ഇടയ്ക്ക് ഇറങ്ങിയാലും മുഴുവന്‍ നിരക്ക്).

യാത്ര ചെയ്യുന്ന സംസ്ഥാനത്തിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കണം. മതിയായ യാത്രക്കാര്‍ ഇല്ലാതെ വന്നാല്‍ സര്‍വീസ് റദ്ദാക്കും

ബെംഗളൂരുവില്‍ നിന്നുള്ള സമയക്രമം
ബെംഗളൂരു - എറണാകുളം (സൂപ്പര്‍ ഡീലക്‌സ്) രാത്രി 6.40

ബെംഗളൂരു - തിരുവനന്തപുരം (സൂപ്പര്‍ ഡീലക്‌സ്) വൈകിട്ട് 6

ബെംഗളൂരു കോട്ടയം ( സൂപ്പര്‍ ഡീലക്‌സ്) വൈകിട്ട് 6.15 ( എല്ലാം പാലക്കാട് സേലം വഴി )

ബെംഗളൂരുവിലേക്ക് ഉള്ള സര്‍വീസുകള്‍
എറണാകുളം ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) വൈകിട്ട് 6.30

കോട്ടയം ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ് ) വൈകിട്ട് 6.10

തിരുവനന്തപുരം ബെംഗളൂരു ( സൂപ്പര്‍ ഡീലക്‌സ്) വൈകിട്ട് 5.30 ( എല്ലാം പാലക്കാട്, സേലം വഴി)