ഓൺലൈൻ ക്ലാസ്സുകൾക്ക് മാർഗ രേഖയുമായി ഐ. എ. പി

ഓൺലൈൻ ക്ലാസ്സുകൾക്ക് മാർഗ രേഖയുമായി ഐ. എ. പി

കൊച്ചി :കുട്ടികൾക്ക് ആരോഗ്യകരമായ ഡിജിറ്റൽ മീഡിയ ഉപയോഗത്തിന് മാർഗ നിർദ്ദേശങ്ങളുമായി ഇന്ത്യൻ അക്കാദമി ഓഫ്‌ പീഡിയാട്രിക്സ് (ഐ. എ. പി ). പ്രീപ്രൈമറി ക്ലാസുകളിൽ പഠനം ഒരു മണിക്കൂർ ആക്കുക, മുതിർന്ന  ക്ലാസുകളിലെ കുട്ടികൾക്ക്  നിശ്ചിതസമയം മാത്രമായി ഓൺലൈൻ ക്ലാസുകൾ  ക്രമപ്പെടുത്തുക,തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.കോഴിക്കോട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസുമായി ചേർന്ന് നടത്തിയ പഠനത്തെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഐ .എ. പി. പുറത്തിറക്കിയിരിക്കുന്നത്.

ഡിജിറ്റൽ മീഡിയയുടെ ഉപയോഗം ക്രമാതീതമായി വർധിച്ചത് കുട്ടികളിലെ പൊണ്ണത്തടി, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്,പെരുമാറ്റ വൈകല്യങ്ങൾ, ഉത്കണ്ഡ,  വിഷാദം, വീഡിയോ ഗെയിം അഡിക്ഷൻ, മൊബൈൽ ഫോൺ അഡിക്ഷൻ  എന്നിവകൂടി വരുന്നതായി ഐ.എ.പി.സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ നാരായണൻ, ഇംഹാൻസ് ഡയറക്ടർ  പി.കൃഷ്ണകുമാർ എന്നിവർ പറഞ്ഞു.ഈ സാഹചര്യത്തിലാണ് ഐ.എ. പി വിദഗ്ധ പഠനം ഈ മേഖലയിൽ നടത്തി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.