സി.ബി.എസ്സി. ഫീസ് നിർണയിക്കാൻ സമിതി രൂപീകരിക്കണം: ഹൈക്കോടതി
കൊച്ചി: സി.ബി.എസ്.ഇ സ്കൂളിലെ ഫീസ് നിർണയം പരിശോധിക്കാൻ സർക്കാരിനു കീഴിൽ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി.സ്കൂളുകളുടെ ഫീസ് നിർണയത്തിൽ ഇടപെടാനാകില്ലെന്ന് സി.ബി.എസ്.ഇ യുടെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഇതുസംബന്ധിച്ച് വിശദീകരണം ബോധിപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.കോവിഡ്-19 കാലഘട്ടം പരിശോധിച്ചുള്ള തുക മാത്രമേ ഈടാക്കാനാവുയെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കിയിട്ടുണ്ടെന്നു സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.സ്കൂളുകളുടെ വരവ് ചിലവ് കണക്കാക്കി ഫീസ് കാര്യത്തിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു.ഫീസ് നിർണയം സംബന്ധിച്ച് സർക്കാർ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം. ഫീസ് അടക്കാത്തതിനാൽ കുട്ടികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയത് ചോദ്യംചെയ്ത രക്ഷിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
Comments (0)