എന്‍ സി പി കേരള ; പുതിയ പാര്‍ട്ടി ഈ മാസം പ്രഖ്യാപിക്കും - മാണി സി കാപ്പന്‍

എന്‍ സി പി കേരള ; പുതിയ പാര്‍ട്ടി ഈ മാസം പ്രഖ്യാപിക്കും - മാണി സി കാപ്പന്‍

കോട്ടയം : മാണി സി കാപ്പന്‍ എം എല്‍ എ ഈ മാസം തന്നെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. പേരും ചിഹ്നവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ മാണി സി കാപ്പന്‍ ചെയര്‍മാനും അഡ്വ ബാബു കാര്‍ത്തികേയന്‍ കണ്‍വീനറുമായി പത്തംഗ സമിതിയെ നിയോഗിച്ചു.

രണ്ടാഴ്ചക്കകം ജില്ലാ തലത്തില്‍ കമ്മിറ്റികള്‍ രൂപീകരണവും പൂര്‍ത്തിയാക്കും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അടുത്ത ഞായറാഴ്ച തിരുവനന്തപുരത്ത് വീണ്ടും യോഗം ചേരും. പാര്‍ട്ടിക്ക് എന്‍ സി പി കേരള എന്ന പേര് നല്‍കിയേക്കും. മൂന്നു സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ പത്തു നേതാക്കളാണ് കഴിഞ്ഞദിവസം കാപ്പനൊപ്പം എന്‍സിപി അംഗത്വം രാജിവച്ചത്.

സര്‍ക്കാരില്‍ നിന്നു ലഭിച്ച കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങള്‍ കാപ്പനോടൊപ്പമുള്ളവര്‍ ഉടന്‍ രാജിവെയ്ക്കും പാലായിലെ ശക്തി പ്രകടനത്തിലെ പങ്കാളിത്തം കാപ്പന്റെ  ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.