കോവിഡ് അനാഥമാക്കിയ സഞ്ചനമോൾക്ക് കരുതൽ: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു .

കോവിഡ് അനാഥമാക്കിയ സഞ്ചനമോൾക്ക് കരുതൽ: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു .

എടത്വ: കോവിഡ് അനാഥമാക്കിയ സഞ്ചനമോൾക്ക് കരുതൽ: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള നല്കിയ നിവേദനത്തെ തുടർന്നാണ് ഇടപെടൽ ഉണ്ടായത്.ചില ദിവസങ്ങൾക്ക് മുമ്പ്  
ജില്ലാ ജഡ്ജി ചെയർമാനായ ഡിസ്ടിക്ട്  ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജിയും ആയ എം.ടി ജലജറാണിയുടെ ഇടപെടലിലൂടെ സഞ്ചനയുടെ അമ്മയുടെ പേര് കോവിഡ് മരണ പട്ടികയിൽ ഇടം പിടിച്ചു.

അച്ഛൻ ഉപേക്ഷിക്കുകയും  കോവിഡ് അമ്മയുടെ ജീവൻ അപഹരിക്കുകയും ചെയ്ത് അനാഥയായിത്തീർന്ന സഞ്ചനമോൾക്കും ഭർത്താവ് നഷ്ടപെട്ട മുത്തശ്ശിക്കും സർക്കാരിൻ്റെ ഭാഗത്തു നിന്നും പരമാവധി സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ജീവകാരുണ്യ പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള മുഖ്യമന്ത്രിക്ക്  നിവേദനം നല്കിയത്. വിഷയം പഠിച്ച് എത്രയും വേഗം നടപടി സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആലപ്പുഴ ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നല്കി.

സഞ്ചന മോളുടെ (14 മാസം) അമ്മ ജയന്തി കോവിഡ് മൂലം മരണമടഞ്ഞത് 2021 ജൂൺ 6ന് ആണ്.ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ജയന്തി താമസിച്ചിരുന്നത് മാതാപിതാക്കളോടൊപ്പം വാടക വീട്ടിലായിരുന്നു. ആകെയുണ്ടായിരുന്ന എടത്വ പാണ്ടങ്കരിയിലെ  മൂന്നു സെൻറ് സ്ഥലം വിറ്റിട്ടാണ് അച്ഛൻ ജയന്തനും അമ്മ വത്സലയും  ഏകമകൾ ജയന്തിയെ വിവാഹം കഴിപ്പിച്ചത്. അതിന് ശേഷം വാടക വീട്ടിലായിരുന്നു താമസം.
എന്നാൽ ജയന്തിയുടെ  മരണത്തിന് ശേഷം മുത്തച്ചൻ  ജയന്തനും ജൂൺ 12ന് കോവിഡിന് കീഴടങ്ങിയതോടെ സഞ്ചനമോളുടെ ഏക ആശ്രയം മുത്തച്ഛി  വത്സല മാത്രമായി.ഇവർ  ഇപ്പോൾ പുറക്കാട്ട് ഉള്ള സഹോദരൻ്റെ  വീട്ടിലാണ് താമസം.

കഴിഞ്ഞ ആറ്  മാസമായി ഡോ:ജോൺസൺ വി. ഇടിക്കുള നേതൃത്വം നല്കുന്ന  സൗഹൃദ വേദി ഈ കുടുംബത്തിന് സഹായം നല്കി വരുന്നു. സർക്കാർ ഏറ്റെടുക്കുന്നത് വരെ പിഞ്ചുകുഞ്ഞിൻ്റെ പ്രതിമാസ ചെലവ്  സൗഹൃദ വേദി വഹിക്കും.
തല ചായ്ക്കുവാനൊരിടം  സ്വന്തമായി ഇല്ലാതെ ചെറുമകൾ സഞ്ചനയുമായി സുമനസ്സുകളുടെ കാരുണ്യം കാത്ത് കഴിയുകയാണ്  വത്സല.

വത്സലയുടെ അക്കൗണ്ട് നമ്പർ. 
State Bank of India. 67228354079,
Edathu.
IFSC.SBIN0070096.