മരിച്ച് മണ്ണാവാൻ ജാതി തിരക്കുന്ന കേരളം, സംഭവം അട്ടപ്പാടിയിൽ - അജിതാ ജയ് ഷോർ
കേരളം മുഴുവൻ സാക്ഷരമാണെന്ന് ലോകത്തോട് വിളിച്ചു കൂവുന്നവർ, മരിച്ചാൽ മണ്ണിടയാൻ ജാതി ചോദിക്കുന്ന കേരളത്തിലാണ് തല കുനിച്ച് നിൽക്കുന്നത്, സംഭവം യു.പി.യിലല്ല നമ്മുടെ സ്വന്തം പാലക്കാട് അട്ടപ്പാടി പുതുർ പഞ്ചായത്തിൽ ഉന്മത്താംപാടിയിലുള്ള ചക്ലിയ വിഭാഗത്തിലുള്ള ഹൈന്ദവ സംസ്കാരം പിൻതുടരുന്ന പട്ടികജാതിയിൽപെട്ടവർക്കാണി ദുർഗതി, ഇവർ ഒരു വോട്ടു ബാങ്കല്ലാത്തതിനാൽ ആവണം മരിച്ചാൽ പൊതുശ്മശാനത്തിൽ പോലും ഇടം ലഭിക്കാത്തത് കുറച്ച് നാളുകൾക്ക് മുമ്പ് വരെ ഇവരുടെ ശവ ശരീരം തൊട്ടടുത്ത വനത്തിൽ മൃഗങ്ങൾക്കുള്ള പരിഗണനയിലെങ്കിലും അടക്കം ചെയ്യാൻ അവസരം ലഭിച്ചിരുന്നു.എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അതും നിഷേധിച്ചിരിക്കയാണ്, ഇവരും ഇവിടുത്തെ മനുഷ്യരാണ്, കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ട്, പട്ടികജാതിക്കാരൻ മരിച്ചപ്പോൾ അടക്കം ചെയ്യാൻ മണ്ണില്ലാതെ താമസിച്ചിരുന്ന കൂരയിൽ അടക്കം ചെയ്ത സംഭവം കുറച്ച് നാൾ മുമ്പ് വരെ നാം ചർച്ച ചെയ്തതാണ്, പട്ടികജാതി ക്ഷേമത്തിന് സ്വന്തമായി മന്ത്രി വരെയുള്ള കേരളത്തിൽ ഇതിനൊരു മാറ്റം എന്നാവും ഉണ്ടാകുക, അതിനായ് കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് വ്യക്തമായ പങ്ക് വഹിക്കാനുണ്ട്, ഇത്തരം വിഷയങ്ങൾ സമൂഹത്തിന് മുൻപിൽ കൊണ്ട് വന്ന് സാമൂഹ്യ പരിഷകരണം നടത്തിക്കാനുള്ള ഉത്തരവാദിത്വം കേരളത്തിലെ ഓരോ മാധ്യമ പ്രവർത്തകരും ഏറ്റെടുക്കണം,,, ലേഖിക, കേരള പത്രപ്രവർത്തക അസോസിയേഷൻ്റെ സംസ്ഥാന രക്ഷാധികാരി കൂടിയാണ്.
Comments (0)