പി എസ് സി എ കെ സെന്റെര് കമ്മീഷനായി മാറി : പട്ടിക ജാതി മോര്‍ച്ച
തിരുവനന്തപുരം : എ കെ ജി സെന്ററില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റില്‍ നിന്ന് കൊടുക്കുന്ന ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്ന എ കെ ജി സെന്റര്‍ കമ്മീഷനായി പി എസ്സ് സി മാറികഴിഞ്ഞുവെന്ന് ബി ജെ പി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജു മോന് വട്ടെക്കാട്.പിന്‍വാതില്‍ നിയമനത്തിലൂടെ സംസ്ഥാന സര്‍ക്കാരും പി എസ് സി യും ചേര്‍ന്ന് പട്ടിക ജാതി സംവരണം അട്ടിമറിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.
ഈ നടപടി ഗുരുതരമായ ഭരണഘടന ലംഘനമാണ്.പട്ടിക വിഭാഗങ്ങള്‍ക്ക് നിയമാനുസൃതം ലഭിക്കേണ്ട സര്‍ക്കാര്‍ ജോലി ഇല്ലാതാവുകയാണ്.ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഒഴിവുള്ള 1967 പട്ടികജാതി സംവരണ തസ്തികകള്‍ നിയമനം നടത്തിയിട്ടില്ല.അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2018 വരെ പട്ടികജാതി സംവരണം അട്ടിമറിക്കുന്ന പിന്‍വാതില്‍ നിയമനങ്ങളില്‍ അടിസ്ഥാനപരമായി ഇടപെടണമെന്ന് ആവിശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു.
Comments (0)