വിദ്യാഭ്യാസ യോഗ്യതയില്‍ കള്ളം പറഞ്ഞെന്ന് സമ്മതിച്ച് വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍

വിദ്യാഭ്യാസ യോഗ്യതയില്‍ കള്ളം പറഞ്ഞെന്ന് സമ്മതിച്ച് വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍

ഡോക്ടറേറ്റ് വിവാദത്തില്‍ ലഭിച്ച പരാതിയില്‍ ലോകായുക്തയ്ക്കു നല്‍കിയ മറുപടിയിലാണ് ഷാഹിദ ഇക്കാര്യം വ്യക്തമാക്കിയത്.2009ല്‍ കാസര്‍ഗോഡ് ലോക്സഭാ സീറ്റിലും 2011ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസയോഗ്യത ബി.കോം ആണ് കാണിച്ചിരുന്നത്.

ഇതേക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ബി.കോം പാസായിട്ടില്ലെന്നും കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഷാഹിദ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലം തെറ്റായിരുന്നെന്നും 2015ലാണ് താന്‍ അണ്ണാമലൈ യൂണിവേഴ്സറ്റിയില്‍ നിന്ന് ഡിഗ്രിയും പിജിയും നേടിയെന്നാണ് ഷാഹിദ വ്യക്തമാക്കിയിരിക്കുന്നത്.

ഡോക്ടറേറ്റ് വിവാദത്തിലും പുതിയ ന്യായീകരണവുമായി ഷാഹിദ കമാല്‍ രംഗത്തെത്തി. വിയറ്റ്നാമില്‍ നിന്നുള്ള ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചെന്നാണ് ഷാഹിദ കമാല്‍ ആദ്യം പറഞ്ഞിരുന്നത്. സ്ത്രീ ശാക്തീകരണത്തിന്‍റെ പേരിലാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് വിശദീകരണം.