ഭാവിയില്‍ ഇന്ത്യ അമേരിക്കയുടെ നിര്‍ണായക പങ്കാളിയായി മാറുമെന്ന് യുഎസ് നാവികസേനാ മേധാവി മൈക്കിള്‍ ഗില്‍ഡേ

ഭാവിയില്‍ ഇന്ത്യ അമേരിക്കയുടെ നിര്‍ണായക പങ്കാളിയായി മാറുമെന്ന് യുഎസ് നാവികസേനാ മേധാവി മൈക്കിള്‍ ഗില്‍ഡേ

വാഷിങ്ടന്‍ : ഭാവിയില്‍ ഇന്ത്യ അമേരിക്കയുടെ നിര്‍ണായക പങ്കാളിയായി മാറു മെന്നും ചൈനയെ നേരിടുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും യുഎസ് നാ വികസേനാ മേധാവി മൈക്കിള്‍ ഗില്‍ഡേ. വാഷിംഗ്ടണില്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ ചൈന കടലിടുക്കിലേക്കും തായ്വാനിലേക്കും മാത്രമല്ല, ഇന്ത്യയിലേക്കും കണ്ണെറി യേണ്ട അവസ്ഥയിലാണ് ചൈന. മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയിലേക്ക് പോകാ നാണ് ഞാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്. കാരണം ഭാവിയില്‍ അമേരിക്ക യുടെ തന്ത്രപ്രധാന പങ്കാളിയായാണ് ഞാന്‍ ഇന്ത്യയെ കാണുന്നത്.' അദ്ദേഹം പറ ഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുദ്ധസമാന മേഖല അമേരിക്കയെ സംബന്ധി ച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈന യും തമ്മില്‍ ഇപ്പോള്‍ അവിടെ അതിര്‍ത്തി സംബന്ധമായ പ്രശ്‌നം നടക്കുന്നുണ്ടെ ന്നും ഒക്ടോബറിലെ അഞ്ചു ദിവസത്തെ ഇന്ത്യ സന്ദര്‍ശനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം ചൈ നയ്ക്ക് ഇരട്ട പ്രഹരമാകുമെന്നാണ് അമേരിക്കന്‍ വിദഗ്ധരുടെ വിലയിരുത്ത ല്‍. തായ്വാ നിലെ പ്രാദേശിക യുദ്ധത്തിന് നേരിട്ട് സംഭാവന നല്‍കാന്‍ ഇന്ത്യയ്ക്ക് കഴിയില്ലെ ങ്കിലും ചൈനയുടെ ശ്രദ്ധ തങ്ങളുടെ അതിര്‍ത്തിയിലേക്ക് തിരിക്കാന്‍ ഇന്ത്യ യ്ക്ക് കഴിയുമെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥനായ എല്‍ബ്രിഡ്ജ് കോലി ജപ്പാ നില്‍ നടന്ന ക്വാഡ് മീറ്റിംഗില്‍ പറഞ്ഞിരുന്നു. ദക്ഷിണേഷ്യയില്‍ ഇന്ത്യ കഴിയുന്നത്ര വലി യ ശക്തിയായി ഇന്ത്യ മാറണമെന്നാണ് ജപ്പാനും യുഎസും ആഗ്രഹിക്കുന്നത്. എങ്കി ല്‍ മാത്രമേ ചൈനയുടെ ശ്രദ്ധ ഇന്ത്യയിലേക്ക് തിരിക്കാന്‍ കഴിയൂ. അതു വ ഴി ചൈ ന രണ്ടാമത്തെ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരു ന്നു.