ഉറക്കം വിട്ടു ഉണരൂ... മാധ്യമ പ്രവർത്തക യൂണിയനുകളെ : അജിതാ ജയ്ഷോർ

ഉറക്കം വിട്ടു ഉണരൂ... മാധ്യമ പ്രവർത്തക യൂണിയനുകളെ : അജിതാ ജയ്ഷോർ

ഇന്ത്യയിലെ ഏറ്റവും വലിയ കുത്തക പത്രമായ ടൈംസ് ഓഫ് ഇന്ത്യയിലെ മുപ്പത്തി മൂന്ന് ജേർണലിസ്റ്റുകളെ ഒരു മുന്നറിയിപ്പുമില്ലാതെ ഒരു സുപ്രഭാതത്തിൽ പിരിച്ച് വിട്ടിട്ട് പ്രാബലരെന്ന് അവകാശപ്പെടുന്ന ഈ മേഖലയിലെ സംഘടനകൾ ഉറങ്ങി കിടക്കുകയാണോ ഉറക്കം നടിച്ചു കിടക്കുകയാണോ? ഒരു മാധ്യമ സംഘടനകളും ഇക്കാര്യം അറിഞ്ഞ ഭാവം നടിക്കുന്നില്ല. ഇവർ ആരും തന്നെ കേരള പത്രപ്രവർത്തക അസോസിയേഷനിൽ അംഗങ്ങൾ അല്ല. എന്നിരുന്നാലും മാധ്യമ പ്രവർത്തകർ എന്ന രീതിയിൽ കേരള പത്ര പ്രവർത്തക അസോസിയേഷന് ഈ കാര്യത്തിൽ വളരെ വലിയ ആശങ്കയും പ്രതിഷേധവുമുണ്ട്. നിയമപരമായ മുന്നറിയിപ്പുകളോ, നോട്ടീസുകളോ നൽകാതെ ഇവരെ പിരിച്ചു വിട്ടത് ആശ്വാസകരമായ നടപടി അല്ല. ഈ മേഖലയിൽ മാധ്യമ പ്രവർത്തകർ ഞങ്ങൾ മാത്രമേ ഒള്ളു എന്നും ഞങ്ങളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകർ എന്ന അക്രഡിറ്റേഷൻ പട്ടം ചാർത്തിയ ചിലരുടെ കുത്തകയായികൊണ്ട് നടക്കുന്ന സംഘടനകൾ ഈ കാര്യത്തിൽ അവരുടെ നിലപാടുകൾ ഒന്നും സ്വീകരിച്ചതായി കാണുന്നില്ല. ഇവർക്ക് മാധ്യമ പ്രവർത്തനം ഭരണതലത്തിലുള്ള രാഷ്ട്രീയക്കാരെ സംരക്ഷിക്കാനും ചിലരെ ഭരണത്തിൽ അവരോധിക്കാനും മാത്രമായി അജണ്ടകൾ കൊണ്ട് നടക്കുന്നവരാണ് പൊതു സമൂഹത്തോട് ഇവർക്ക് യാതൊരു പ്രതിബന്ധതയുമില്ല. എന്നാൽ  ആദ്യമായി കേരളത്തിലെ പ്രാദേശിക പത്രപ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷയും, കോവിഡ് കാലത്ത് ഭക്ഷ്യകിറ്റുകളും, അകാലത്തിൽ മരണപ്പെട്ട മാധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് കൈതാങ്ങായി ചെറിയ തുകയാണെങ്കിലും അത് നൽകി അവരെ സംരക്ഷിക്കാൻ കേരള പത്രപ്രവർത്തക അസോസിയേഷന് സാധിച്ചു എന്നത് ഞങ്ങൾ അഭിമാനമായി തന്നെ പറയുന്നു.
എന്നാൽ ഈ കോവിഡ് കാലന്തരത്തിൽ 100 കണക്കിന് നോൺ-ജേർണലിസ്റ്റുകളും,ജേർണലിസ്റ്റുകളും, ജോലി നഷ്ടപ്പെടുന്ന അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇവർക്ക് പ്രബലർ എന്നവകാശപ്പെടുന്നവർക്ക് സർക്കാരിൽനിന്ന് എന്ത് സഹായങ്ങൾ നേടിക്കൊടുക്കാൻ സാധിച്ചു എന്ന് പരിശോധനയ്ക്ക് വിധേയമാക്കിയാൽ ഒരു കാര്യം മനസ്സിലാകും ഈ പ്രബല യൂണിയൻ നേതാക്കൾ അവരുടെ അധികാരം വെച്ച് സ്വന്തം കാര്യങ്ങൾക്ക് മാത്രം നേട്ടമാക്കി പ്രവർത്തിച്ചു എന്നതാണ്. ഹിന്ദുസ്ഥാൻ ടൈംസിലെ കൂട്ട പിരിച്ചുവിടലിനെതിരെ ഒരു വിരൽ പോലും അനക്കാൻ ഇവർ തയ്യാറായില്ല. കേരളത്തിൽ തന്നെ ഈ സർക്കാരിന്റെ കാലത്ത് എത്രയോ കോടിക്കണക്കിന് രൂപ പരസ്യ ഇനത്തിൽ പത്രം മുതലാളിമാർക്ക്  ലഭിച്ചു എന്നിട്ടും പണിയെടുക്കുന്നവർക്ക് എന്ത് കിട്ടി എന്ന് ചോദിച്ചാൽ ഉത്തരം ശൂന്യം എന്നായിരിക്കും. ഇവർ സർക്കാറിനോട് ഈ കാര്യം ചോദിച്ചാൽ  ഇവരുടെ അക്രെഡിറ്റേഷൻ പോകുമെന്ന് ഭയമായിരിക്കും.  എന്നാൽ അക്രെഡിറ്റേഷൻ എന്ന പട്ടം ഇല്ലാതെ രാവും പകലുമില്ലാതെ പണിയെടുക്കുന്ന നൂറുകണക്കിന് അംഗങ്ങൾ കേരള പത്രപ്രവർത്തക അസോസിയേഷനിൽ ഉണ്ട്.  അവരുടെ തൊഴിൽ സംരക്ഷണത്തിൽ ഏതറ്റംവരെ പോകാനും അസോസിയേഷൻ പ്രതിജ്ഞബദ്ധരാ ണ് മാധ്യമപ്രവർത്തകർ ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. ഉറങ്ങുന്നവർ ഉറങ്ങട്ടെ പക്ഷേ കേരള പത്രപ്രവർത്തക അസോസിയേഷന് ഉറക്കം നടിക്കാൻ കഴിയില്ല. ഓരോ  മാധ്യമപ്രവർത്തകനും  അസോസിയേഷന് ബഹുമാന്യരാണ്. അവടൊപ്പം ഞങ്ങൾ ഉണ്ടാകും. അവരോടൊപ്പമെ ഞങ്ങൾ നിൽക്കൂ.
 ലേഖിക : അജിതാ ജയ്ഷോർ
-  കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി