കൊച്ചി: : ലോക്‌സഭാ തെരഞ്ഞെടുപ്പ് കൊടുമ്പിരികൊണ്ടിരിക്കെ തെരഞ്ഞെടുപ്പ് നിരീക്ഷകർ ഉല്ലാസയാത്രയിൽ. അകമ്പടിയിൽ പൊറുതിമുട്ടി പോലീസുകാർ, കേരളത്തിന്റെ പതിനാലു ജില്ലകളിലും തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരുക്കങ്ങൾ ജില്ലാ ഭരണാധികാരികൾ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാണ്. 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വാശിയേറിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനം നടത്താനും സ്ഥാനാത്ഥികളും പാർട്ടികളും ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ ( ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ) നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇവർ എന്താണ് ചെയ്യുന്നത് എന്ന് ഇവരുടെ യാത്രകൾ പരിശോധിച്ചാൽ അറിയാം, നിരീക്ഷക ജോലി പലരും സുഖവാസ കേന്ദ്ര സന്ദർശനങ്ങൾക്കും ആനന്ദങ്ങൾക്കും ഉപയോഗിക്കുകയാണ് സംസ്ഥാന തലത്തിൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് മാർക്ക് അകമ്പടി കൂടാതെ, പാർട്ടി യജമാനൻമാർക്കും പ്രധാനമന്ത്രി മുതൽ. താഴെ തട്ടിലുള്ള യുമാനൻമാർക്ക് വരെ കാക്കിയിട്ട പോലീസുകാർ കൂടെ ഇല്ലെങ്കിൽ മലശോദനവരെ നടക്കില്ലെന്ന അവസ്ഥയിലാണ്, ഈദ് പെരുന്നാൾ, ഈസ്റ്റർ, വിഷു ഇവക്കൊന്നും പോലീസുകാർക്ക് കുടുംബത്തിലുള്ളവരുമായി ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും സാധിക്കില്ലെങ്കിലും, യജമാനൻമാരും പരിവാരങ്ങളും തിന്നുന്നതും കുടിക്കുന്നതും ആനന്ദത്തിലാറാടുന്നതും കണ്ട് നില്ക്കാൻ യോഗമുണ്ട് കാവൽ നിൽക്കാനും വിധിയുണ്ട്, നികുതി ദായകരായ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്ക് സ്റ്റേഷനിൽ ചെന്നാൽ എല്ലാവരും അദർ ഡ്യുട്ടിയിലാണെന്ന പല്ലവിയാണെല്ലായിടത്തും, ചില സ്റ്റേഷനുകളിൽ, പാറാവ് നില്കാനും ജി.ഡി, ചെയ്യാനും ക്രമസമാധാന പാലനത്തിനും ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ഇന്നസെൻ്റിൻ്റെ ഭാഷയിൽ " കുമ്പിടിയാണ് കുമ്പിടി, ഇന്ന് വെകുന്നേരം 5.30 ഓടെ പരുന്തുംപാറയിൽ നിന്നുള്ള ഒരുദൃശ്യത്തിൽ .ഞങ്ങളുടെ ലേഖകന് കാണാൻ കഴിഞ്ഞ കാര്യം കേരളത്തിൽ പൊതുവായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ്, പരുന്തുംപാറ ഇടുക്കിയിലെ പീരുമേട് പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമാണ്. ഇവിടെയാണ് രണ്ട് നിരീക്ഷകരുടെ വാഹനം മണിക്കൂറുകളായി പാർക്ക് ചെയ്തിരിക്കുന്നത്. ഒപ്പം ഇവർക്ക് അകമ്പടിയായി വന്ന തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരും പോലീസും ഇവരോടൊപ്പം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ കോടി കണക്കിന് രൂപയാണ് ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇലക്ഷൻ കമ്മീഷനാണ് രാജാവ്, രാജാവിൻ്റെ ഭരണത്തിൽ ആര് എന്ത് ചെയ്താലും ജനത്തിന് ചോദിക്കാൻ അവകാശമില്ല, ആ ധൈര്യം പറഞ്ഞ്കൊണ്ടാണ്. ഇവൻമാരെല്ലാം ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്നത്
Comments (0)