GST യിൽ പ്രമോഷന് വേണ്ടി വ്യാജരേഖകൾ, വകുപ്പിന് അനങ്ങാപ്പാറനയം.
കൊച്ചി: ധനകാര്യ വകുപ്പിന് കീഴിലുള്ള GST വിഭാഗത്തിൽ ( ചരക്കു സേവന വിഭാഗം) പ്രമോഷന് വേണ്ടി ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന പരീക്ഷകളിൽ ജയിച്ചു എന്ന് സർവീസ് ബുക്കുകളിൽ കൃത്രിമം കാണിച്ച് വ്യാജരേഖകൾ സൃഷ്ടിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിയവരുടെ എണ്ണം ദിനംപ്രതി ഉയരുന്നതായി വെളിപ്പെട്ടു വരുന്നു.ഇത് സർവ്വീസ് സംഘടനകളിലെ ചില നേതാക്കൻമാരുടെ അറിവോടുകൂടിയാണ് ഇതിൽ ഭരണപക്ഷമോ പ്രതിപക്ഷമോ എന്നില്ലാതെ ഈ ക്രമക്കേടിന് ഉന്നതർ കൂട്ടുനില്ക്കുകയാണ്, ഡിപ്പാർട്ട്മെൻ്റ് തല പ്രൊമോഷൻ നടപടികളിലേയുള്ള ഈ അട്ടിമറി ഏറെകുറെ എല്ലാ വകുപ്പുകളിലും കാലങ്ങളായ് തുടരുന്നുണ്ട് ഉയർന്ന വിദ്യാഭ്യാസ പാശ്ചാത്തലമുള്ളവർ മത്സര സ്ഥാനത്ത് വരുമ്പോഴാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെടുന്നത്, ഇങ്ങനെ അനധികൃതമായി അധികാരം കയ്യാളുന്നവരിൽ നിന്നും സംഘടനാ നേതാക്കൾ കൃത്യമായ കൈക്കൂലി വാങ്ങിക്കൊണ്ടിരിക്കുന്നുണ്ട്, GST സൗത്ത് ഡിവിഷൻ എറണാകുളത്തുള്ള GST ഓഫിസർ, തൊടുപുഴയിലുള്ള GST ഓഫിസർ, കുന്നംകുളത്ത് പ്രവർത്തിക്കുന്ന മറ്റൊരു ഓഫിസർ, കോട്ടയത്തെ ഒരു വനിത ഓഫിസർ തുടങ്ങിയവരുൾപ്പെടെ കേരളത്തിൻ്റെ പല ഭാഗത്തുള്ള ഉദ്യോഗസ്ഥരും ആരോപണ വിധേയരായുണ്ട്, വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന അഡീഷനൽചീഫ് സെക്രട്ടറി സംസ്ഥാന നികുതി കമ്മിഷണറോട് ഇതു സംബന്ധിച്ച് വിശദീകരണം നേടിയിട്ടുണ്ട്,
വകുപ്പിൽ സമാനമായ കേസുകൾ പരിശോധിക്കാൻ പേഴ്സണൽ ആൻ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് വകുപ്പ്, സംസ്ഥാന വിജിലൻസ് വകുപ്പ്, സംസ്ഥാനGST വകുപ്പും എന്നിവർ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട് എന്നാൽ ഈയൊരു സാഹചര്യത്തിൽ വ്യക്തി വൈരാഗ്യം തീർക്കാനും സംഘടന വിദ്വേഷം നടപ്പാക്കാനുമായി ചിലർ നൽകിയ വ്യാജ പരാതികളാണ് ഇത്തരമൊരു ആരോപണമുയരാൻ കാരണമെന്ന് ആക്ഷേപം.
Comments (0)