ജലീലിനെതിരെ മാത്യു കുഴല്‍നാടന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി; നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്
തിരുവനന്തപുരം : ഏറെ വിവാദമായ കശ്മീര്‍ പരാമര്‍ശ വിഷയത്തില്‍ കെ ടി ജലീല്‍ എം എല്‍ എക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് എം എല്‍ എ മാത്യു കുഴല്‍നാടന്‍ സ്പീക്കര്‍ എം ബി രാജേഷിന് കത്ത് നല്‍കി. കശ്മീര്‍ പരാമര്‍ശത്തില്‍ നടപടി വേണമെന്നതാണ് കത്തിലെ ഉള്ളടക്കം. അതിനിടെ, വിഷയത്തില്‍ ബി ജെ പി അഭിഭാഷകന്‍ ജി എസ് മണി നല്‍കിയ പരാതി ഡല്‍ഹി പോലീസ് സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറി. കേസെടുക്കുന്നതില്‍ നിയമോപദേശവും ഡല്‍ഹി ഡല്‍ഹി തിലക് മര്‍ഗ് പോലീസ് തേടി.



Editor CoverStory


Comments (0)