ഡൽഹിയിലെ കർഷക സമരത്തിന് നേതൃത്വം നൽകുന്നവരിൽ കേരളത്തിലെ ബിജെപി സ്ഥാനാർഥിയുടെ സഹോദരനും......

ഡൽഹിയിലെ കർഷക സമരത്തിന് നേതൃത്വം നൽകുന്നവരിൽ കേരളത്തിലെ ബിജെപി സ്ഥാനാർഥിയുടെ സഹോദരനും......

കൊച്ചി: ഡൽഹിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന സംഘടനയുടെ നാഷണൽ കോർഡിനേറ്റർ  തദ്ദേശസ്വയംഭരണ വിഭാഗത്തിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ സഹോദരനും. ഇന്ത്യയൊട്ടാകെ കാർഷിക ബില്ലിനെതിരെയുള്ള സമരം വ്യാപിപ്പിക്കാൻ പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെയുള്ള തീവ്ര ഇടതുപക്ഷ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് സമരത്തിനായി ഒരേ പ്ലാറ്റ്ഫോമിൽ ഇവരെ കൊണ്ടുവരിക എന്ന ദൗത്യമാണ് ഇദ്ദേഹത്തിന്റെ ചുമതല. എബിവിപി എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സംഘപരിവാർ സംഘടനയുടെ തലപ്പത്ത് എത്തുകയും സ്വദേശി ജാഗൺ മഞ്ചിന്റെ പ്രധാനപ്പെട്ട പ്രവർത്തകനായി ഗോവിന്ദാചാര്യയുമായി അടുത്തു  പ്രവർത്തിച്ചിരുന്ന വ്യക്തിയുമാണ്. ഗോവിന്ദചാര്യയെ,RSS സംഘടനയിൽനിന്ന് പുറത്താക്കിയപ്പോൾ അദ്ദേഹത്തോടൊപ്പം മോഡിക്കും ബിജെപിക്കുമെതിരെ പ്രവർത്തിക്കുന്ന സംഘടനകളെ ഏകോപിപ്പിക്കുക എന്ന ചുമതല ഗോവിന്ദാചാര്യ ഇദ്ദേഹത്തെ ആണ് ഏൽപ്പിച്ചിരുന്നത്. കർഷക സമരത്തിന് പങ്കാളികളാകാൻ കേരളത്തിൽ ഇൻഫാം,  പോരാട്ടം, SUCI,  തുടങ്ങി നിരവധി സംഘടനകളെ  ഏകോപിപ്പിക്കുന്നതിന്റെ  ഭാഗമായി ഇദ്ദേഹം കേരളത്തിൽ വിവിധസംഘടനകളുമായി ചർച്ചകൾക്കായി എത്തിയിട്ടുണ്ട്. സംഘപരിവാറിന്റെ തന്നെയുള്ള വിദ്യാലയത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോഴും ജോലി ചെയ്യുന്നു.

ദക്ഷിണ ഇന്ത്യയിലെ തീവ്ര ഇടതുപക്ഷ നക്സൽ, മാവോയിസ്റ്റ് സംഘടനകൾ കർഷകരുടെ പേരിൽ പുതിയ സംഘടനകൾ ഉണ്ടാക്കി ഈ കർഷക സമരത്തിൽ പങ്കാളികളായി കൊണ്ടിരിക്കുന്നു സംഘടനാ വിഷയങ്ങളുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട RSS ,BJP ദേശീയ നേതാക്കളുടെയും മാസങ്ങളായി നീണ്ടുനിന്ന ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്തരമൊരു സമര നീക്കം ഡൽഹിയിൽ സൃഷ്ടിക്കപ്പെട്ടത്. അതിനായി സിക്ക് സമുദായത്തിന്റെ ഭാഗത്തുനിന്ന് ഖാലിസ്താൻ വാദവുമായി ബന്ധപ്പെട്ട് സ്ലീപിംഗ് സെല്ലുകളിൽ പ്രവർത്തിക്കുന്ന ഐഎസ്ഐയുടെ ഫണ്ടുപയോഗിച്ച് ജിഹാദികളുമായി കൈകോർത്ത് നിൽക്കുന്ന ഭീകരവാദികളെയും ജാട്ട് മതവിഭാഗങ്ങളിൽ   അസഹിഷ്ണുതയും ആയി നിൽക്കുന്ന  ചില പ്രാദേശിക ജാട്ട് സമുദായ നേതാക്കന്മാരെയും കൂട്ടുപിടിച്ചുകൊണ്ട് നടത്തുന്ന ഈ സമരത്തിന് കാനഡ,  ഇംഗ്ലണ്ട്,തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്ന് ഉത്തരേന്ത്യയിലെ വിവിധ മുൻകാല ഇടനില കച്ചവടക്കാരുടെയും ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ടാണ് കർഷക സമരം എന്ന പേരിൽ രാജ്യത്തെ കലാപത്തിലേക്ക് നയിക്കാനുള്ള ഈ സമരം നടത്തുന്നത്.