ബാർ ബേഴ്സ് ആൻ്റ് ബ്യൂട്ടീഷ്യൻസിൻ്റെ അമരക്കാരി
എസ് കെ
തൃശ്ശൂർ ജില്ലയിലെ വിലങ്ങൻ കുന്നിൽ പ്രഭാത സവാരിക്കായി ചിറയ്ക്കൽ കാളിദാസൻ ആനയുടെ ഉടമ മധു, റിയൽ എസ്റ്റേയ്റ്റ് ബിസിനസ്സ്കാരായ ജോൺസൻ,സുനിത, ചിറ്റിലപ്പിള്ളി രവി എന്നിവരോടപ്പം പ്രഭാത നടത്തത്തിനും ജോണി മാഷുടെ യോഗ വ്യായാമത്തിനും പതിവായി എത്തുന്ന അഫ്സയെ പലരും വിശദമായി അറിഞ്ഞു കാണില്ല. കേരളത്തിൽ പുരുഷ ബ്യൂട്ടീഷ്യൻമാരെ പരിശീലിപ്പിച്ച ആദ്യ വനിതാ അദ്ധ്യാപികയാണിത്.സംസ്ഥാന ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ഇത്തരത്തിൽ ബ്യൂട്ടീ ക്ലിനിക്ക് എന്ന ആശയം ഉടലെടുത്തപ്പോൾ സമീപിച്ചത് അയ്യന്തോൾ തെരുവോൽ വിട്ടിൽ അഫ്സ ഉമ്മറിനെ.
ചെറുപ്പത്തിലെ സൗന്ദര്യ സങ്കല്പങ്ങളിൽ താത്പര്യം കാണിച്ച അഫ്സ മടിച്ചു എന്നില്ല. കോഴിക്കോട് വെച്ച് പുരുഷ ബ്യൂട്ടിഷ്യന്മാർക്കുള്ള പരിശീലനം നൽകി. പല പുരുഷന്മാരും പരിശീലനത്തിൽ പങ്കെടുത്തത് ഭാര്യമാരോ sപ്പമായിരുന്നു. തുടർന്ന് കണ്ണൂരിലും കേരളത്തിലെ പല നഗരങ്ങളിലും പരിശീലനം നൽകി. വളരെക്കാലം ബാഗ്ലൂരിൽ ബ്യൂട്ടി ക്ലിനിക്ക് നടത്തിയ അഫ്സക്ക് തെന്നിന്ത്യൻ ചലച്ചിത്ര താരങ്ങളുൾപ്പെടെ ആരാധകരുണ്ട്.സംസ്ഥാനത്തെ അറിയപ്പെടുന്ന പലരും മുഖം മിനുക്കാൻ അഫ്സയെ തേടിയെത്തുന്നു., ഇപ്പോൾ അമല കൃഷ്ണ ബാറിനടുത്താണ് പ്രിസം ബ്യൂട്ടി ക്ലിനിക്ക് പ്രവർത്തനം നടത്തുന്നത്
Comments (0)