പെൺകുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു; എന്തു പറ്റി കേരളത്തിന്...?
അജിതാ ജയ്ഷോർ
സ്‌പെഷൽ കറസ്‌പോണ്ടന്റ്, കവർ സ്റ്റോറി
കേരള പത്രപ്രവർത്തക അസോസിയേഷൻ, സംസ്ഥാന കമ്മറ്റിയംഗം
Mob:9495775311
പെൺ കുഞ്ഞുങ്ങൾ കൊല ചെയ്യപ്പെടുന്നത് കേരളത്തിൽ വാർത്തയല്ലാതായ് കഴിഞ്ഞത് സമൂഹം വളരെ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. പെൺകുഞ്ഞുങ്ങളുടെ മാതാവായ ഒരു മാധ്യമ പ്രവർത്തകയായ എനിക്ക് പോലും ഈ വാർത്തകൾ മനസിനെ വല്ലാതെ ഉലച്ചു കളയുന്നു. മുൻമ്പെല്ലാം ഇത്തരം വാർത്തകൾ ഉത്തരേന്ത്യൻ സംഭവങ്ങളായ് മാത്രം കണ്ടിരുന്നത് ഇപ്പോൾ സ്വന്തം നാട്ടിൽ നേരിട്ട് വരെ കാണെണ്ടി വരുന്നത് കാണുമ്പോൾ കേരളത്തിൽ തന്നെയാണൊ ജീവിക്കുന്നതെന്ന് സംശയിച്ച് പോകുന്നു.
ഓരോ പെൺകുഞ്ഞുങ്ങളും കൊല ചെയ്യപ്പെടുന്നതിന്റെ പൂർണ ഉത്തരവാദിത്വം നമുക്കാണ് സമൂഹത്തിനാണ്. ഇവിടുത്തെ ഭരണ സംവിധാനത്തിനാണ്. കാരണം അടിസ്ഥാനപരമായ് തദ്ദേശ സ്വയംഭരണ സംവിധാനത്തിന് വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന വാർഡ് മെമ്പർമാർ, ആശാ വർക്കർമാർ, ഗ്രാമീണ ആരോഗ്യ പ്രവർത്തകർ, ജനമൈത്രി ബീറ്റ് പോലിസ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഓരോ വീടുകളിലേയും വ്യക്തികളെ കുറിച്ച് ഭാഗികമായെങ്കിലും അറിവ് വേണം. അവർ പട്ടിണിയിലാണൊ, കുടുംബത്തിൽ രോഗികൾ, മാനസിക വിഭ്രാന്ത്രിയുള്ളവർ, അസ്വസ്ഥത പ്രകടിപ്പികുന്നവർ ഇതിനൊക്കെ പരിഹാരം കാണാൻ കൗൺസിലിംഗുകൾ, അവർ അഭിമുഖീകരിക്കുന്ന കടബാധ്യതകൾ അതെതുടർന്ന് ജീവിതം വഴിമുട്ടി നില്ക്കന്നവർ ഇതിനെ കുറിച്ചെല്ലാം അറിയാൻ കഴിഞ്ഞാൽ മാനസിക പിരിമുറുക്കം കൊണ്ട് സംഭവിച്ചേക്കാവുന്ന ആത്മഹത്യ, കൊലപാതകങ്ങൾ എല്ലാം ഒരു പരിധി വരെ ഇല്ലാതാകാം. അല്ലാതെ വോട്ട് വാങ്ങാൻ മാത്രം ഒരു വീട്ടിൽ ചെല്ലുന്നവരെ രാഷ്ട്രിയ പ്രവർത്തകരെന്നോ സാമൂഹ്യ പ്രവർത്തകരെന്നോ പറയാൻ സാധിക്കില്ല.
നികുതി പണം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതിൽ വലിയ പങ്ക് വഹിക്കാൻ ബാധ്യതയുണ്ട്. ഒരു വീട്ടിലും ഒരു നിമിഷം കൊണ്ട് ഒരു ദാരുണ സംഭവവും നടക്കുന്നില്ല. പല വിധ മാനസിക സംഘർഷങ്ങൾ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങൾ ചെന്നെത്തുന്നത് ഭാര്യയുടെയൊ, മാതാവിന്റെയോ, പെൺകുഞ്ഞുങ്ങളുടെയോ ഹത്യയിലായിരിക്കും. സാമൂഹ്യ, രാഷ്ട്രീയ, സ്ത്രീ വിമോചന, ശാക്തീകരണ പ്രവർത്തകർ ഇനിയെങ്കിലും വടക്കോട്ട് നോക്കി വായ്ത്താരി നടത്താതെ, അല്ലെങ്കിൽ ഏതെങ്കിലും പെൺകുട്ടി മരണപ്പെട്ടാൽ ചിതയണയും വരെ മാധ്യമശ്രദ്ധ നേടാൻ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ നിർത്തി, ഇത് പരിഹരിക്കാനും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനും ജനാധിപത്യ സാമൂഹ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഓരോ ഭവനത്തിലും പെൺകുഞ്ഞുങ്ങൾക്ക് ശാന്തിയുടെ സമാധാനത്തിന്റെ സംരക്ഷണത്തിന്റെ പാതയൊരുക്കാൻ മുന്നിട്ടിറങ്ങണം. കാരണം ഒരു രാജ്യത്തിന്റെ അഭിവൃദ്ധി ബഹുമാന്യത, പെൺകുഞ്ഞുങ്ങളെ സ്ത്രീ സമൂഹത്തെ ബഹുമാനിക്കുക സംരക്ഷിക്കുക എന്നതാണെന്ന് മറക്കരുത്.
Comments (0)