കോവിഡ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കാൻ കർശന നിർദ്ദേശം

കോവിഡ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കാൻ കർശന നിർദ്ദേശം

എസ് കെ കവർ സ്റ്റോറി


തൃശ്ശൂർ: കോവിഡ് 19 പ്രതിരോധ പരിപാടികൾക്കായി വിവിധ വകുപ്പുകളിലും സ്ഥലങ്ങളിലും ആരോഗ്യ പ്രവർത്തകരോടപ്പം അധ്യാപകരെയും നിയമിക്കുവാൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കർശനം നിർദ്ദേശം നൽകി.ഇത് സംബന്ധിച്ചുള്ള നടപടികൾക്ക് വിദ്യാഭ്യാസ ഉപഡയരക്ടർക്ക് നിർദ്ദേശം നൽകി. അടുത്ത ആഴ്ച മുതൽ എയ്ഡഡ് സർക്കാർ മേഖലയിലുള്ള അധ്യാപകർക്ക് ഡ്യൂട്ടി ലഭിച്ചു തുടങ്ങും.

അവരവർ താമസിക്കുന്ന പ്രദേശത്താകും ജോലി 3 ഷിഫ്റ്റുകളിലായി 14 ദിവസത്തേക്കായിരിക്കും നിയമനം. വനിതാ ജീവനക്കാർക്ക് രാത്രി ഡ്യൂട്ടിയിൽ ഇളവ് ലഭിക്കും.ഏതെങ്കിലും കാരണവശാൽ ജോലിക്ക് ഹാജരാവാൻ നിഷേധ മനോഭാവം പ്രകടിപ്പിക്കുകയാണെങ്കിൽ 60 എ പ്രകാരമുള്ള ശിക്ഷാ നടപടികൾക്ക് അതത് സ്റ്റേഷൻ പരിധിയിലുള്ള പോലീസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി കഴിഞ്ഞുവെന്നറിയുന്നു