പാലാരിവട്ടം പാലം അഴിമതി കേസില്‍ നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ ബി. വി നാഗേഷിന് ജാമ്യം
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ ബി .വി നാഗേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബി. വി നാഗേഷിന് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം 18നാണ് നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് അതിന്റെ രൂപകല്‍പനയിലെ പിഴവും കാരണമായെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പ്പന ഏല്‍പ്പിച്ചത് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സല്‍ട്ടന്‍സിയെയായിരുന്നു. 17 ലക്ഷം രൂപയാണ് നാഗേഷ് കണ്‍സള്‍ട്ടന്‍സി രൂപകല്‍പനയ്ക്കായി കൈപ്പറ്റിയത്. എന്നാല്‍ നാഗേഷ് കണ്‍സള്‍ട്ടന്‍സി ഈ കരാര്‍ മറ്റൊരു കമ്ബനിക്ക് മറിച്ചു നല്‍കുകയായിരുന്നു.
Comments (0)