ചൈനീസ് സൈന്യം ഫിംഗര്‍ 8 ലേക്ക് മടങ്ങി ; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ ആര്‍മി ; ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നില്‍ തുടരും
ന്യൂദൽഹി: ഇന്ത്യ - ചൈന അതിർത്തിയിലെ സംഘർഷ മേഖലകളിൽ നിന്ന് ഇരുരാജ്യങ്ങളും സൈനിക പിന്മാറ്റം ആരംഭിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിനെ അറിയിച്ചു.മുഖാമുഖം നിലയുറപ്പിച്ചിരുന്ന ഇരുസൈന്യങ്ങളും പഴയ പോസ്റ്റുകളിലേക്ക് മടങ്ങിത്തുടങ്ങിയെന്നും രാജ്നാഥ് സിങ് അറിയിച്ചു. പാങ്ഗോങ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളിൽ നിന്ന് ഇരുസൈന്യവും പിന്മാറിത്തുടങ്ങി. ഫിംഗർ എട്ടിലേക്ക് ചൈനീസ് സൈന്യം പിന്മാറിയെന്നും രാജ്നാഥ് സഭയിൽ പറഞ്ഞു.ഫിംഗർ നാലു വരെ ചൈനയുടേതാണെന്നായിരുന്നു സംഘർഷം തുടങ്ങുമ്പോൾ അവരുടെ അവകാശ വാദം.
ഫിംഗർ മൂന്നിലെ ധാൻസിങ് താപ്പ് പോസ്റ്റിന് സമീപത്തേക്കാണ് ഇന്ത്യയുടെ സൈന്യം പിന്മാറിയിരിക്കുന്നതെന്ന് രാജ്നാഥ് പറഞ്ഞു.തെക്കൻ തീരത്തും ഇതേ രീതിയിൽ പിന്മാറ്റം നടപ്പാക്കി. പട്രോളിങ് അടക്കമുള്ള കാര്യങ്ങൾ തടാകത്തിന്റെ വടക്കൻ തീരത്ത് നിർത്തിവച്ചിട്ടുണ്ട്. സൈനിക, നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പട്രോളിങ് പുനരാരംഭിക്കൂ എന്നാണ് പ്രതിരോധ മന്ത്രി അറിയിച്ചത്.കഴിഞ്ഞ വർഷം ചൈനീസ് ഭാഗത്തുനിന്നുണ്ടായ നടപടികൾ ശാന്തിയും സമാധാനവും ഇല്ലാതാക്കുന്നതായിരുന്നെന്ന് രാജ്നാഥ് പറഞ്ഞു.എന്നാൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരും
ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും തമ്മിൽ നടത്തിയ ചർച്ചകൾ അതിർത്തിയിലെ സൈനിക പിന്മാറ്റത്തിന് വഴിയൊരുക്കി. വടക്കൻ അതിർത്തിയിലെ എല്ലാ സംഘർഷ മേഖലകളിൽ നിന്നുമുള്ള പിന്മാറ്റം സമാധാനാന്തരീക്ഷത്തിന് വഴിവയ്ക്കുമെന്ന് ചർച്ചകളിൽ നാം അറിയിച്ചിരുന്നു.
കിഴക്കൻ ലഡാക്കിൽ ഇരുസൈന്യങ്ങളും വൻതോതിൽ ആയുധങ്ങൾ വിന്യസിച്ചിരുന്നു.രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ഉറപ്പാക്കാൻ വേണ്ടതെല്ലാം നമ്മുടെ സൈനിക വിഭാഗങ്ങൾ അവിടെ ചെയ്തു. പാങ്ഗോങ് തടാകത്തിന്റെ തെക്കും വടക്കും തീരങ്ങളിൽ നമ്മുടെ സൈനികർ ചൈനീസ് വെല്ലുവിളിയെ
സമർത്ഥമായി നേരിട്ടു. ഗൽവാനിൽ വീരമൃത്യു വരിച്ച സൈനികർക്കൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും രാജ്നാഥ് കൂട്ടിച്ചേർത്തു.



Author Coverstory


Comments (0)