ജഡ്ജിയുടെ ഇടപെടൽ;കോവിഡ് അനാഥമാക്കിയ സഞ്ചനമോളുടെ അമ്മയുടെ മരണം പട്ടികയിൽ ഇടം പിടിച്ചു.

ജഡ്ജിയുടെ ഇടപെടൽ;കോവിഡ് അനാഥമാക്കിയ സഞ്ചനമോളുടെ അമ്മയുടെ മരണം പട്ടികയിൽ ഇടം പിടിച്ചു.
ജഡ്ജിയുടെ ഇടപെടൽ;കോവിഡ് അനാഥമാക്കിയ സഞ്ചനമോളുടെ അമ്മയുടെ മരണം പട്ടികയിൽ ഇടം പിടിച്ചു.
ജഡ്ജിയുടെ ഇടപെടൽ;കോവിഡ് അനാഥമാക്കിയ സഞ്ചനമോളുടെ അമ്മയുടെ മരണം പട്ടികയിൽ ഇടം പിടിച്ചു.

എടത്വ: കോവിഡ് അനാഥമാക്കിയ സഞ്ചനമോൾക്ക് കരുതലുമായി ജഡ്ജിയുടെ ഇടപെടൽ: ഒടുവിൽ ഫലം കണ്ടു. അച്ഛൻ ഉപേക്ഷിക്കുകയും കോവിഡ് അമ്മയുടെ ജീവൻ അപഹരിക്കുകയും ചെയ്ത് അനാഥയായിത്തീർന്ന സഞ്ചനമോൾക്ക് സബ് ജഡ്ജിയുടെ ഇടപെടൽ സ്വാന്തനമായി. സഞ്ചന (14 മാസം) യുടെ അമ്മ ജയന്തി കോവിഡ് മൂലം മരണമടഞ്ഞത് 2021 ജൂൺ 6ന് ആണ്. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ജയന്തിയും മകളും താമസിച്ചിരുന്നത് മാതാപിതാക്കളോടൊപ്പം വാടക വീട്ടിലായിരുന്നു. ആകെയുണ്ടായിരുന്ന എടത്വ പാണ്ടങ്കരിയിലെ മൂന്നു സെൻറ് സ്ഥലം വിറ്റിട്ടാണ് അച്ഛൻ ജയന്തനും അമ്മ വത്സലയും മകളെ വിവാഹം കഴിപ്പിച്ചത്. അതിന് ശേഷം വാടക വീട്ടിലായിരുന്നു താമസം. എന്നാൽ മകളുടെ മരണത്തിന് ശേഷം ജയന്തനും ജൂൺ 12ന് കോവിഡിന് കീഴടങ്ങിയതോടെ സഞ്ചന മോളുടെ ഏക ആശ്രയം മുത്തച്ഛി വത്സല മാത്രമായി. ജയന്തൻ്റെ പേര് സർക്കാർ പ്രസിദ്ധികരിച്ച കോവിഡ് പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ജയന്തിയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണകാരണം കോവിഡ് മൂലമെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്.വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ ഇപ്പോൾ പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലാണ്.മരപണിക്കാരൻ ആയിരുന്ന ഭർത്താവിൻ്റെ മരണത്തോടെ ചിറകറ്റ സ്വപ്നങ്ങളുമായി കഴിയുകയാണ്. കോവിഡ് പട്ടികയിൽ നിന്നും ഒഴിവായതിനെ തുടർന്ന് ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും അപ്പീൽ നല്കിയിരുന്നു.ഇത് വാർത്തയായതിനെ തുടർന്ന് ജില്ലാ ജഡ്ജി ചെയർമാനായ ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജിയും ആയ ജലജറാണി എം.ടി നിയോഗിച്ച ഉദ്യോഗസ്ഥൻ തോമസ് ജോൺ ബാലിക ദിനമായ ജനുവരി 24 ന് തലവടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി മെഡിക്കൽ ഓഫിസറെ കണ്ട് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ ലിസ്റ്റിൽ ജയന്തിയുടെ പേര് ഉൾപെടുത്തിയതായ രേഖ ഇന്നലെ എടത്വ വില്ലേജ് ഓഫിസർക്ക് കൈമാറി. കഴിഞ്ഞ ആറ് മാസമായി ഡോ:ജോൺസൺ വി. ഇടിക്കുള നേതൃത്വം നല്കുന്ന സൗഹൃദ വേദി ഈ കുടുംബത്തിന് സഹായം നല്കി വരുന്നു. സർക്കാർ ഏറ്റെടുക്കുന്നത് വരെ പിഞ്ചുകുഞ്ഞിൻ്റെ പ്രതിമാസ ചെലവ് സൗഹൃദ വേദി വഹിക്കും. തല ചായ്ക്കുവാനൊരിടം സ്വന്തമായി ഇല്ലാത്ത ഇവർക്ക് സുമനസ്സുകളുടെ സഹായത്തോടെ തക്കതായ ജീവിതസൗകര്യം ഒരുക്കി കൊടുക്കുകയാണ് സൗഹൃദ വേദിയുടെ അടുത്ത ലക്ഷ്യം. വത്സലയുടെ അക്കൗണ്ട് നമ്പർ. State Bank of India.
Edathua Branch,
67228354079 IFSC.SBIN0070096.