സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷിക്കപ്പെട്ടു..... ഇനി ജനങ്ങള്‍ക്കൊപ്പം നീന്തും : ജേക്കബ് തോമസ്

സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷിക്കപ്പെട്ടു..... ഇനി ജനങ്ങള്‍ക്കൊപ്പം നീന്തും : ജേക്കബ് തോമസ്

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച്‌ മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലമേതാണെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. നേരത്തെ സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷിക്കപ്പെട്ടു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍നിന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20യുടെ സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന് ജനവിധി തേടാന്‍ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വി.ആര്‍.എസ്.അംഗീകരിക്കാതിരുന്നതിനാല്‍ ജേക്കബ് തോമസിന് അതിന് കഴിഞ്ഞിരുന്നില്ല.