സുഗതകുമാരിയുടെ നില ഗുരുതരാവസ്ഥയില്‍;ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തില്‍; മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍

സുഗതകുമാരിയുടെ നില ഗുരുതരാവസ്ഥയില്‍;ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തില്‍; മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍.ശ്വസന പ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലാക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു തകരാര്‍ സംഭവിച്ചു. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ് പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സുഗതകുമാരി.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.ഇവിടെ എത്തുമ്ബോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസ്സം ഉണ്ടായിരുന്നു.