വിശിഷ്ട സേവനത്തിന്, മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍, ഡിവൈഎസ്പി എം.കെ.മുരളിക്ക്

വിശിഷ്ട സേവനത്തിന്, മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍, ഡിവൈഎസ്പി എം.കെ.മുരളിക്ക്

കൊച്ചി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന പോലീസ് സേനയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നല്‍കുന്ന വിശിഷ്ട സേവാമെഡല്‍ ഇപ്രാവശ്യം മുനമ്പം ഡിവൈഎസ്പി എം.കെ. മുരളിക്ക് ലഭിച്ചു. മഹാരാജാസ് കോളേജിലെ പഠനത്തിന് ശേഷം സേനയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന്, നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുന്നതിനാലും, നീതിക്കായ് പോലീസ് സ്റ്റേഷന്റെ പടി കയറുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി നീതി നടപ്പിലാക്കി കൊടുക്കുന്ന ഉദ്യോഗസ്ഥനെന്ന രീതിയില്‍ പല ഭാഗത്ത് നിന്നും എതിര്‍പ്പുകളും ഭീഷണികളും ലഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവക്കാതെ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ നീതി നടപ്പാക്കി കൊടുക്കുന്ന സേനയിലെ മികച്ച ഉദ്യോഗസ്ഥനായതു കൊണ്ട് തന്നെ സേനാ ഓഫീസര്‍മാരുടെ സംഘടനയുടെ ഭരണ നേതൃത്വത്തില്‍ എന്നും എല്ലാവരും ഉത്തരവാദിത്യങ്ങള്‍ ഏല്പിക്കാറുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സേവനം അനുഷ്ടിക്കുമ്പോള്‍ ആരോടും കൊട്ടിഘോഷിക്കാതെ തന്നെ തന്റെ അധികാര പരിധിയിലുള്ള പലര്‍ക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രശംസയും ലഭിച്ചിട്ടുണ്ട്. അധികാരം ഒരു നിയോഗമാണെന്നും  അര്‍ഹിക്കുന്നവര്‍ക്ക് നീതിയും സംരക്ഷണവും, പരിരക്ഷയും നടപ്പിലാക്കിക്കൊടുക്കുകയും ചെയ്യുക സേനയിലെ ഓരോ ഉദ്യോഗസ്ഥരുടെയും കടമയാണെന്നാണ് ഈ അവസരത്തില്‍ തനിക്ക് പിന്തുണ തരുന്ന സഹോദരതുല്യരായ സഹപ്രവര്‍ത്തകര്‍ക്ക്. പ്രശംസ സ്വീകരിക്കുന്ന ഡിവൈഎസ്പി മുരളിയുടെ സന്ദേശം.