കൊച്ചി: അഴിമതിയുടെ കൂടാരമായ ഫാക് ടറീസ് ആൻഡ് ബോയിലേഴ്സ് സർക്കാരി നു ബാധ്യതയാകുന്നു.ഫാക്ടറികളുടെ സു രക്ഷിതത്വത്തിനും തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി നിലകൊള്ളണ്ട ഈ ഡിപ്പാർട്ടുമെന്റ് ഇന്നു സ്വകാര്യ കമ്പനി മു തലാളിമാരുടെ താൽപര്യങ്ങൾക്കും വിധേ യമായി പ്രവർത്തിക്കുകയാണ്. ഫാക്ടറി യിൽ ഉണ്ടാകുന്ന അപകടങ്ങളിൽ കോട തി കേട്ട് തീർപ്പാക്കേണ്ട പല കേസുകളും ഇപ്പോഴത്തെ ഡയറക്ടർ കമ്പനി മുതലാ ളി മാരുമായി ചേർന്ന് വൻ തുക കോഴ വാ ങ്ങി തീർപ്പാക്കുന്നതായാണ് വിവരം. ഇതു സംബന്ധിച്ച് തിരുവനന്തപുരം സ്വദേശി മു ഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഈ രീതിയിൽ കേസുകൾ തീർപ്പാക്കുന്നതിലൂ ടെ സർക്കാർ ഖജനാവിലേക്ക് ലഭിക്കേണ്ട ഭീമ മായ തുകയാണ് നഷ്ടമാകുന്നത്. ഇ തിനു പ്രത്യുപകാരമായി ഇഷ്ടക്കാർക്ക് വൻകിട കമ്പനികളിൽ ജോലി നേടി കൊ ടുക്കുകയുെ ചെയ്യുന്നു. തനിക്കെതിരെ വാർത്തകൾ വരുന്ന മാധ്യമ സ്ഥാപനങ്ങ ളിൽ കയറി ഇറങ്ങി നടക്കുന്ന ഡയറക്ട റുടെ ഉദ്ദേശ്യ ശുദ്ധിയെ സംശയത്തോടെ മാത്രമെ വീക്ഷിക്കാൻ കഴിയു .മടിയിൽ കനമുളളവനെ വഴിയിൽ പേടിയൊള്ളു എന്നത് അന്വർത്ഥമാക്കുന്ന നടപടിയാ ണിത്. ഫാക്ടിൽ 2 കോടിയിലധികം ചില വിട്ട് സ്ഥാപിച്ച റോസേസ് സംവിധാനം പ രാജയമായിട്ടും വീണ്ടും 5 കോടി അനുവദി ച്ചത് അഴിമതി ലക്ഷ്യം വച്ചാണ്. എ.ജിയു ടെ റിപ്പോർട്ടിൽ ഇതിനായി ഇനി പണം മുട ക്കരുതെന്ന നിർദ്ദേശം വന്നിട്ടും അതു ലം ഘിച്ച് 5 കോടി അനുവദിച്ചത് ആരുടെ താ ൽപര്യമാണന്ന് ഡയറക്ടർ വ്യക്തമാക്കേ ണ്ടതാണ്. വകുപ്പിന് ലൈസൻസ് ഫീസിന ത്തിലും മറ്റുമായി പിരിഞ്ഞു കിട്ടാനു 1.75 കോടി രൂപ പിരിച്ചെടുക്കാത്തതിലും ദുരൂ ഹതയുണ്ട്. തന്റെ ഡിപ്പാർട്ടുമെന്റിൽ അ ഴിമതി നടന്നുവെന്ന് സമ്മതിക്കുന്ന ഡയറ ക്ടർ ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടി എടു ത്തതായി കേട്ടറിവില്ല. വ്യക്തി വിരോധത്തിന്റെ പേരിൽ ജോലിയിൽ നി ന്നും വിരമിച്ച ചില ജീവനക്കാരുടെ ആനു കൂല്യങ്ങൾ തടഞ്ഞുവച്ചതല്ലാതെ അഴിമ തിക്കെതിരെ ഒരു നടപടിയും ഇയാൾ സ്വീ കരിച്ചിട്ടില്ല. ആശ്രീത നിയമനം നേടി ജോ ലിയിൽ പ്രവേശിച്ച ഡയറക്ടർ ഒരു ആ ശ്രിതന്റെ ഭാര്യ ജോലിക്ക് ശ്രമിച്ചപോൾ അതു വച്ചു താമസിപ്പിച്ചു അവരെ അകറ്റി നിർത്തുകയായിരുന്നു വർഷം പിന്നിട്ടിട്ടും അവർ ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഇതി ന്റെയല്ലാം പാപ ഭാരം എവിടെ കുളിച്ചാൽ തീരുമോ ആവോ.. ഡിപ്പാർട്ടുമെന്റിലെ അ ഴിമതികൾ പുറത്തു വരുമ്പോൾ ടിയാൻ ന ൽകുന്ന മറുപടി കണ്ടാൽ തന്റെതല്ലാത്ത കാരണത്താൽ എന്നു പറഞ്ഞുള്ള വിവാ ഹ പരസ്യമാണ് ഓർമയിൽ വരുന്നത്. മ ന്ത്രിയെയും സർക്കാരിലെ ഉന്നതരെയേ കബളിപ്പിച്ച എത്ര നാൾ ഇയാൾക്ക് ഈ ക സേരയിൽ തുടരാൻ കഴിയും എന്നതാണ് അറിയേണ്ടത്. ഇതിനിടെ ഡയറക്ടറുടെ അഴിമതിയെ കുറിച്ച് ചില മാധ്യമങ്ങളിൽ വാർത്ത വന്നതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അ ന്വേഷണം തുടങ്ങിയതായാണ് വിവരം'
Comments (0)