കൊല്ലം: രാജ്യത്തിൻ്റെ പ്രഥമ വനിത വിശ്വവനിതയുമായുള്ള കൂടികാഴ്ചക്ക് ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്കെത്തിയത് ഒരു സുവർണ നിമിഷമായി ഒരു ആഘോഷമായി കേരളം കാണുന്നു., അമ്മയെ സംബന്ധിച്ച് ലോകം അതിരുകൾ ഇല്ലാതെയാണെങ്കിലും മാതൃരാജ്യത്തിൻ്റെ ഭരണസാരഥ്യം വഹിക്കുന്ന പ്രഥമ വനിത അമ്മയെത്തേടി അമൃതപുരിയിൽ എത്തിയത് ആശ്രമവാസികൾക്കും സന്യാസസമൂഹങ്ങൾക്കും മാത്രമല്ല കേരളത്തിന് തന്നെ ആകമാനം അഭിമാനകരമായ ഒന്നാണ്, പ്രഥമ വനിതയായ ദ്രൗപതി മുർമു വിൻ്റെ അമൃതപുരിയിലേക്കുള്ള കാൽവയ്പ് വെള്ളിയാഴ്ച രാവിലെ 9.15 നോടെ ആയിരുന്നു. ആരാധ്യയായ രാഷ്ട്രപതിയുടെ വാക്കുകളിൽ മാതൃഗൃഹത്തിലേക്കുള്ള വരവ് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു നിമിഷമായിരുന്നെന്നും, സ്വന്തം മാതാവിൽ നിന്നും കിട്ടിയ ആ മാതൃ സ്പർശം ഈ അമ്മയുടെതിന് സമാനമാണെന്നും, മലയാളികൾ പ്രത്യേകിച്ച് കേരളം ഈ അമ്മയുടെ സാന്നിദ്ധ്യത്തിൽ അഭിമാനം കൊള്ളെണ്ടതാണെന്നും പറയുകയുണ്ടായി,, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ സന്യാസിനിമാരുടെ സംഘം ആരതി ഉഴിഞ്ഞ് തിലകം ചാർത്തിയാണ് പ്രഥമവനിതയെ ആശ്രമത്തിലേക്ക് ആനയിച്ച് സ്വീകരിച്ചത്, ഒരു ആത്മീയ നവോഥാനത്തിനപ്പുറം പ്രായോഗികമായ ഭൗതികതലത്തിലുള്ള അമ്മയുടെ സേവനം എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും രാജ്യത്തെ ജനങ്ങൾക്കൊപ്പം ലോകത്തിലെ സമസ്ത വിഭാഗങ്ങളും മാതാ അമൃതാനന്ദമയി മഠത്തിൻ്റെ സേവനത്തിൻ്റെ പ്രയോജകരാവുന്നത് ലോക സമൂഹം വളരെ ആദരവോടെയാണ് കാണുന്നതെന്നും പ്രഥമവനിത പറയുകയുണ്ടായി, രാജ്യത്ത് മാത്രമല്ല ലോകത്തിൻ്റെ ഏതു ഭാഗത്തും എന്തെങ്കിലും അനിഷ്ടങ്ങളോ ദുരന്തങ്ങളോ ഉണ്ടായാൽ അവിടെയെല്ലാം, അമ്മയുടെ മക്കൾ ഓടിയെത്തി എല്ലാ സഹായഹസ്തങ്ങളും നൽകി അവരെ സംരക്ഷിച്ചു നിർത്തി കൊണ്ടിരിക്കുന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്,,
Comments (0)