വ്യാജ പരിസ്ഥിതി പ്രവർത്തകൻ, വ്യവസായങ്ങൾക്കെതിരെ?
ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ദൈനം ദിനം തൊഴിൽ രഹിതരുടെ എണ്ണം റോക്കറ്റുപോലെ കുതിച്ചുയരുമ്പോൾ അതിനൊരു പരിഹാരം കാണാൻ കേരള സർക്കാർ, സ്വന്തം പദ്ധതികൾ ആരംഭിക്കുകയും പ്രവാസികളായ വ്യവസായികളെ കേരളത്തിൽ നിക്ഷേപമിറക്കി സംസ്ഥാന ഖജനാവ് നിറക്കാനും, തൊഴിലില്ലായ്മ പരിഹരിക്കാനും പെടാപ്പാടുപെടുമ്പോൾ വ്യാജപരിസ്ഥിതിവാദത്തിൻ്റെയും, വ്യക്തി താത്പര്യങ്ങളും മാത്രം മുന്നിൽക്കണ്ട് പ്രവാസി സംരഭകരെ ഭീഷണിപ്പെടുത്താനും വ്യവസായങ്ങൾ ദ്രുതഗതിയിലാക്കാൻ അഹോരാത്രം കഠിന പ്രയത്നം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരെ മുടന്തൻ ന്യായങ്ങളുടെയും വ്യവഹാരങ്ങളുടെയും പേര് പറഞ്ഞ് പ്രവൃത്തികളിൽ നിന്ന് പിന്തിരിപ്പിക്കാൻ ചിലർ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് സർക്കാർ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്, ഇതിൽ ഒരു ഉദാഹരണം മാത്രമാണ് ഗൾഫ് രാജ്യത്ത് കോടിക്കണക്കിന് രൂപ നിക്ഷേപിച്ച് പല വൻകിട പദ്ധതികളും, വ്യവസായങ്ങളും നടക്കുന്ന VK L, എന്ന ഗ്രൂപ്പിൻ്റെ കേരളത്തിൽ കോടിക്കണക്കിന് രൂപ ഇൻവെസ്റ്റ് ചെയ്ത് ആരംഭിക്കാനിരിക്കുന്ന പദ്ധതികളെ തകിടം മറിക്കാൻ കമ്പനിയെയും, അതിൻ്റെ ഉടമസ്ഥരായ പ്രവാസികളെയും കുറിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും, പ്രസ്തുത അനുമതിപത്രങ്ങൾ നൽകേണ്ടതായ ഉദ്യോഗസ്ഥർക്കെതിരെയും പരാതികളും, വ്യവഹാരങ്ങളും നൽകി സ്ഥിരം ശല്യക്കാരനായി മാറിക്കൊണ്ടിരിക്കുന്ന മൂവാറ്റുപുഴ സ്വദേശി ബെന്നി സെബാസ്റ്റ്യൻ,
സംസ്ഥാന സർക്കാർ നേരിട്ടും ഏജൻസികൾ വഴിയും വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തി കേരളം ഒരു വ്യവസായിക സൗഹൃദ സംസ്ഥാനമാണെന്നും, നിർഭയമായി നിക്ഷേപം നടത്തി വ്യവസായങ്ങൾ ആരംഭിക്കാമെന്നും, ഏകജാലക സംവിധാനങ്ങളിൽ കൂടി സമയനഷുമില്ലാതെ സംരഭം തുടങ്ങുക വഴിവിടുത്തെ ജനങ്ങൾക്ക് തൊഴിൽ ലഭ്യമാകാനും, ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്താനും ശ്രമിക്കുന്ന സർക്കാരിന് ഇതുപോലുള്ളവരുടെ നിയവിരുദ്ധ പ്രവർത്തനങ്ങൾ കടുത്ത ആഘാതമാണ് ഉണ്ടാക്കുന്നത്, പ്രവാസികൾക്ക് എവിടെ വേണമെങ്കിലും നിക്ഷേപം നടത്താം അതു് കേരളത്തിലാണെങ്കിലേ സംസ്ഥാനത്തിനും ഇവിടുത്തെ ജനങ്ങൾക്കും പ്രയോജനമുണ്ടാവുകയുള്ളു ഈക്കാര്യങ്ങളിൽ സർക്കാർ ഇടപ്പെട്ട് അടിയന്തിരമായ് ഇതുപോലുള്ള ഇത്തിക്കണ്ണികളെ വേരോടെ പിഴുതെറിയാൻ തയ്യാറാവണ്ടേ സമയം അതിക്രമിച്ചു കഴിഞ്ഞു.
Comments (0)