ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടി
ബാംഗ്ലൂർ : ബംഗളൂരു മയക്കുമരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 14
ദിവസത്തേക്ക് നീട്ടി. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ബിനീഷിനെ കോടതിയ്ക്ക് മുൻപാകെ ഹാജരാക്കിയത്. വീഡിയോ കോൺഫറൻസിലൂടെയാണ് ബിനീഷ് കോടതി നടപടികളിൽ പങ്കെടുത്തത്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ
ചെയ്ത കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
Comments (0)