അണികള്‍ക്ക് ആവേശം വിതറി രാഹുലിന്റെ ഭാരത് ജോഡോ യാത്ര

അണികള്‍ക്ക് ആവേശം വിതറി രാഹുലിന്റെ ഭാരത് ജോഡോ യാത്ര

തിരുവനന്തപുരം: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തിരുവനന്തപുരത്തെ നേമത്ത് നിന്ന് ആരംഭിച്ചു. പദ യാത്ര രാവിലെ 10 മണിയോടെ പട്ടത്തെത്തും. വൈകീട്ട് പട്ടം മുതല്‍ കഴക്കൂട്ടം വ രെയാണ് പദയാത്ര. അടൂര്‍ ഗോപാലകൃഷ്ണന്‍, പെരുമ്പടവം ശ്രീധരന്‍, ഡോ.ജി. വി ജയരാഘവന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുമായി രാ ഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം സമരസമിതി നേതാക്കളുമായും രാ ഹുല്‍ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് സാമൂഹിക സാംസ്‌കാരിക രം ഗത്തെ ക്ഷണിക്കപ്പെട്ട വ്യക്തികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ഉച്ചഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് രണ്ടിന് ജവഹര്‍ ബാല്‍ മഞ്ച് നടത്തുന്ന ചിത്രരചനാ മത്സരത്തിലെ വിജ യികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. കുട്ടികളുമായി ആശയവിനിമയം നടത്തിയ ശേഷം വൈകിട്ട് 3.30ന് കണ്ണമൂലയിലെ ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം സന്ദര്‍ശിക്കും. വൈകീട്ട് നാലിന് പട്ടം ജംഗ്ഷനില്‍ നിന്ന് പദയാത്ര പുനരാരംഭിക്കും. പത്തനംതിട്ട ജില്ലയിലെ നാല് നിയോജകമണ്ഡല ങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്ത കരും യാത്രയില്‍ പങ്കെടുക്കും. വൈകീട്ട് ഏഴിന് കഴക്കൂട്ടം അല്‍സാജ് അങ്കണത്തില്‍ പദയാത്ര സമാപിക്കും. സമാപന പൊതുയോഗത്തില്‍ ദേശീയ, സംസ്ഥാന നേതാക്ക ള്‍ പങ്കെടുക്കും.