റിപ്പബ്ലിക് ദിനവുമായ് ബന്ധപ്പെട്ട് റയിൽവേ സംരക്ഷണസേന റുട്ട് മാർച്ച് നടത്തി

റിപ്പബ്ലിക് ദിനവുമായ് ബന്ധപ്പെട്ട് റയിൽവേ സംരക്ഷണസേന റുട്ട് മാർച്ച് നടത്തി

കൊച്ചി: രാജ്യം റിപ്പബ്ലിക്കായതിൻ്റെ ഓർമക്കായ് രാജ്യമാകമാനം നടത്തുന്ന വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ സുരക്ഷിതവും സുഗമവുമായ യാത്ര പൊതുജനങ്ങക്ക് ഉറപ്പ് നൽകുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി എല്ലാ റെയിൽ സ്റ്റേഷനുകളിലും സുരക്ഷാ പരിശോധനകളുടെ ഭാഗമായി റുട്ട് മാർച്ച് കൾ നടത്തി. എറണാകുളം ടൗൺ റയിൽവേ സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് റുട്ട് മാർച്ച് നടത്തിയത് റെയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥർ പങ്കാളികളായി, യാത്രികർക്ക് സുരക്ഷാ ബോധവും, സാമൂഹ്യ വിരുദ്ധർക്ക് താക്കീതുമായ് സേന നൽകുന്ന സന്ദേശമാണ് റുട്ട് മാർച്ചുകൾ.