കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം; ശശി തരൂര്‍ മത്സരത്തിന്
ഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍അശോക് ഗെലോട്ട് മത്സരത്തിന് കളമൊരുങ്ങുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെ ലോട്ട് ഈ മാസം 26 ന് പത്രിക നല്‍കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ ശശി തരൂരിനും മത്സരിക്കാമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിതോടെയാണ് അധ്യ ക്ഷ തെരഞ്ഞെടുപ്പില്‍ മത്സരത്തിലേക്ക് നീങ്ങുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാ നത്തേക്ക് സമവായമല്ല മത്സരം തന്നെ നടക്കുമെന്ന് വ്യക്തമാകുന്നു. അവസാന ചിത്രം തെളിയുമ്പോള്‍ അശോക് ഗലോട്ടും തരൂരും മത്സരിക്കുമെ ന്നാണ് വ്യക്ത മാകുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് ആരുമില്ലെങ്കി ല്‍ മത്സരിക്കുന്നതിന് ശശി തരൂര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
Comments (0)