ഹ്യൂമൻ ബ്രെയിന്‍ പ്രൊജക്റ്റില്‍ അമൃതയും
കൊച്ചി: മസ്തിഷ്ക്ക പ്രവർത്തനങ്ങൾ മനസിലാക്കാനും മസ്തിഷ്ക്ക പരിഹാരം വികസിപ്പിക്കാനും യുറോപ്പിലെ 143 യുണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സംയുക്ത സംഭവത്തിൽ അമൃത വിശ്വവിദ്യാപീഠവും. യൂറോപ്യൻ യൂണിയന്റെ ഹ്യൂമൻ ബ്രെയിന്‍ പാജക്ടിൽ (എച്ച്ബിപി)പങ്കാളിയാകുന്ന ഇന്ത്യയിലെ
ആദ്യ സർവ്വകലാശാലയാണ് അമ്യത.
ഇറ്റലിയിലെ പവിയ യുണിവേഴ്സിറ്റിയും ഫാൻസിലെ എക്സ് മാർസില്ലേ യൂണിവേഴ്സിറ്റിയും ഈ പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതിന് അമ്യത യൂണിവേഴ്സിറ്റി, സ്വിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ലൌസാന്നെയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പു വച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മസ്തിഷ്ക്കം, കോഗ്നിഷൻ,കംപ്യൂട്ടേഷൻസ്, ന്യൂറോ - എഞ്ചിനീയറിങ് എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന ഗവേഷണങ്ങൾ ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തിൽ
കൊല്ലം അമൃതപുരി കാമ്പസിൽ അമൃത മെൻഡ് ബ്രയിൻ സെന്റർ നിർമാണം പുരോഗമിക്കുന്നതായി ഡയറക്ടർ ഡോ. ശ്യാം ദിവാകർ അറിയിച്ചു. 2021 ഒക്ടോബറിൽ ആദ്യ ഘട്ടം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ധാരണാപത്രം സർവ്വകലാശാലയുടെ അത്യാധുനിക ന്യൂറോ സയൻസ് ഗവേഷണത്തിന് പുതുയോരു മാനം നൽകുമെന്നും വൈസ് ചാൻസിലർ ഡോ. വെങ്കിട്ട് രാമൻ അഭിപ്രായപ്പെട്ടു.



Author Coverstory


Comments (0)