പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിവക്ഷേത്രം മണ്ണിനടിയില്‍ കണ്ടെത്തി

പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിവക്ഷേത്രം മണ്ണിനടിയില്‍ കണ്ടെത്തി

ഇൻഡോർ: മധ്യപ്രദേശിലെ രത്ലം  ജില്ലയിലെ ബജ്നയിൽ പുരാവസ്തു വകുപ്പ് മണ്ണിനടിയിൽ നിന്ന് ശിവക്ഷേത്രം വീണ്ടെടുത്തു . 12-ാം നൂറ്റാണ്ടിലേതെന്നു കരുതുന്ന മനോഹാരമായ ക്ഷേത്രമാണ് ഉദ്ഖനനത്തിൽ തെളിഞ്ഞുവന്നതെന്നും ഖജുരാഹോ ക്ഷേത്രത്തിലേതിന് സമാനമായി, 250 ലേറെ കാലവസ്തുക്കൾ ഇവിടെ നിന്ന് ലഭിച്ചതായും ഉദ്നനത്തിന് നേത്യത്വം നൽകുന്ന ഡോ.ഡി.പി. പാണ്ഡ അറിയിച്ചു. ഇവിടെ നിന്ന് തികച്ചും വ്യത്യസ്തങ്ങളായ നൂറ് പ്രതിമകളും ലഭിച്ചിട്ടുണ്ട്.മാർവ മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമായിരുന്നു ഇതെന്ന് കരുതുന്നു. ക്ഷേത്രത്തിന്  51 കൂറ്റൻ തൂണുകളാണുള്ളത്. രത്ലത്തു നിന്ന് 40 കിലോമീറ്റർ അകലെ ബജ്നയിലെ രാജാപ്പൂർ ഗ്രാമത്തിലാണ് ക്ഷേത്രം.2019 ൽ ഖനനം തുടങ്ങിയ സമയത്ത് മണ്ണിനടിയിൽ ഒരു തൂണിന്റെ തലഭാഗം തെളിഞ്ഞുവന്നിരുന്നു. തുടർന്ന് വിപുലമായ ഉദ്ഖനനത്തിന് അനുമതി തേടി. 2020 ഒക്ടോബറിൽ അനുമതിയും ലഭിച്ചു. എന്നാൽ.കോറോണ കാരണം നടപടി വൈകി.ഡിസംബറിലാണ് ഉദ്ഖനനം തുടങ്ങിയത്. ഈ മാസം അവസാനം ഇത് കഴിയും. അമ്പതിലേറെ ലോഡ്  മണ്ണും കല്ലും ചെളിയും നീക്കിയതോടെയാണ് ക്ഷേത്രവും കരകൗശല വസ്തുക്കളും തെളിഞ്ഞുവന്നത്. ഇനിയും കുറഞ്ഞത് 20 ലോഡ് മണ്ണും കൂടി നീക്കാനുണ്ട്. ഇതോടെ കൂടുതൽ പുരാവസ്തുക്കൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.പത്തു മുതൽ 13-ാം നൂറ്റാണ്ടുവരെ  മാൾവഭരിച്ചിരുന്നത് പർമാർ വംശമാണ്. ഇവർ ശൈവ ഭക്തരാണ്. അക്കാലത്ത് നിർമിച്ചതാണ് ക്ഷേത്രമെന്നാണ് സൂചന. മനോഹരമായി കല്ലിൽ കൊത്തിയ ക്ഷേത്രങ്ങളാണ് ഇവരുടെ ഭരണ കാലത്തെ പ്രത്യേകത. ശിവൻ, പാർവ്വതി,
വൈഷ്ണവി, വിഷ്ണു, മഹോയരി, ഭവൻ തുടങ്ങിയ ശിലാവിഗ്രഹങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചത്. ഇവയിൽ പലതും സ്തീകളാണ് കൊത്തിയുണ്ടാക്കിയിട്ടുള്ളത്. വലിയ വിഗ്രഹത്തിന് ഒരു മീറ്റർ പത്തു സെന്റി മീറ്റർ ഉയവും ഏറ്റവും ചെറിയ വിഗ്രഹത്തിന് 30 സെന്റിമീറ്ററുമാണ് വലിപ്പം. ചുവന്ന കല്ല് കൊണ്ടാണ് ക്ഷേത്രം പണിതിട്ടുള്ളത്. ഗൗരി സോമനാഥ് ക്ഷേത്രമാണ് ഇതുവരെ മാർവയിലെ ഏറ്റവും വലിയ  അമ്പലം. ഇനി മണ്ണിനടിയിൽ തെളിഞ്ഞ ക്ഷേത്രത്തിനാകും ആ പദവി. ക്ഷേത്രം പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. 150 വിഗ്രഹങ്ങൾ ഇവിടെ തന്നെ സൂക്ഷിക്കും.