കാട്ടുപോത്തിന്റെ ആക്രമണം: വനപാലകന് പരുക്ക്
കോതമംഗലം: ഇടമലയാർ വനാന്തരത്തിൽ ഡ്യൂട്ടിക്കിടെ യാദൃശ്ചികമായി കാട്ടുപോത്തിന്റെ മുന്നിൽ അകപ്പെട്ട വനപാലകനെ കാട്ടുപോത്ത് ആക്രമിച്ചു.ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ് വാച്ചർ പി.ജെ മാത്യുവിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയറിനു പരിക്കേറ്റത്. തുണ്ടത്തിൽ റേഞ്ച് ഓഫീസർ മുഹമ്മദ് റാഫി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയൻ ജെ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദിൽഷാദ് എം എന്നിവരടങ്ങുന്ന സംഘം വനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഇടമലയാർ ഡാമിന്റെ ജലസംഭരണിക്ക് അടുത്ത് മയിലാറും പാറ ഭാഗത്ത് വച്ചാണ് സംഭവം.റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഉടനടി രക്ഷാപ്രവർത്തനം നടത്തി. എണ്ണക്കല്‍ സ്റ്റേഷനിൽ നിന്ന് ബോട്ട് എത്തിച്ച് പരിക്കേറ്റ് വനപാലകനെ ഡാം ഷോപ്പിൽ എത്തിച്ചു .കോതമംഗലത്തെ ആശുപത്രിയിൽ വൈദ്യ സഹായം ലഭ്യമാക്കി.
Comments (0)