പരിശീലനം തീരുംമുമ്ബേ താരമായവര്‍ പൊലീസ് സേനയുടെ ഭാഗമാകുന്നു
തൃശൂര്‍: പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി 15 നായകള്‍ പൊലീസ് സേനയുടെ ഭാഗമാകുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നതിന് മുന്നേ പൊലീസിന്‍റെ അഭിമാനമായി മാറിയവരാണ് 17ന് ഔദ്യോഗികമായ സേനയുടെ ഭാഗമായി മാറുന്നത്. പെട്ടിമുടിയില്‍ പ്രകൃതി ദുരന്തത്തില്‍ മണ്ണിടയില്‍ അകപ്പെട്ട മൃതദേഹങ്ങള്‍ കണ്ടെത്തിയ മായ. നാലു മൃതദേഹങ്ങളാണ് പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്നേ മായ മണ്ണിനടിയില്‍ നിന്നും മണത്തെടുത്തത്.
മായയും കൂട്ടുകാരും ഇന്ന് കേരള പൊലീസിന്‍റെ അഭിമാനമാണ്. പഞ്ചാബ് ഹോം ഗാര്‍ഡ് ഡോഗ് ബ്രീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് 9 മാസം മുമ്ബ് 15 നായ്ക്കെളെ കേരള പൊലീസ് വാങ്ങുന്നത്. 15ഉം ബെല്‍ജിയം മാലിനോയിസ് ഇനത്തില്‍പ്പെട്ടവയാണ് ഇവ.
മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനും, ലഹരി, സ്ഫോടന വസ്തുക്കളും കണ്ടെത്തുന്നതിന് വിദഗ്ദ പരിശീലനം ഇവര്‍ നേടി. മോഷ്ടാക്കളെയും അക്രമികളെയും ഞൊടിയില്‍ കീഴ്പ്പെടുത്താനും ഇവര്‍ക്ക് കഴിയും.
അതുപോലെ അനുസരണ ശീലമുള്ളവരുമാണ് ഇവര്‍. പൊലീസ് അക്കാദമിയിലായിരുന്നു 9 മാസം നീണ്ട പരിശീലനം. ഇതിനിടെയാണ് പെട്ടിമുടിയില്‍ മണ്ണിടില്‍ അകടപ്പെട്ടവരെ കണ്ടെത്താന്‍ നായകളെ കൊണ്ടുപോയത്. 17ന് പുതുതായി പുതിയ സേനാംഗങ്ങളുടെ പാസിംഗ ഔട്ട്. ഇതിനുശേഷം ഓരോ ജില്ലകിലേക്കും ഇവരെ നിയോഗിക്കും.
Comments (0)