കേരളത്തിലെ റോഡുകളുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ കാലാവസ്ഥാ വ്യതിയാനം പൊതുമരാമത്ത് മന്ത്രിയുടെ പുതിയ കണ്ടെത്തല്‍

കേരളത്തിലെ റോഡുകളുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ കാലാവസ്ഥാ വ്യതിയാനം പൊതുമരാമത്ത് മന്ത്രിയുടെ പുതിയ കണ്ടെത്തല്‍

തിരുവനന്തപുരം : കേരളത്തിലെ റോഡുകളുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ കാലാവ സ്ഥാ വ്യതിയാനമാണെന്ന് പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹ മ്മദ് റിയാസ്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് റോഡ് നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണിയിലും മാറ്റം വരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കാലാവ സ്ഥയെ പ്രതിരോധിക്കുന്ന റോഡ് നിര്‍മ്മാണ രീതികള്‍ സംബന്ധിച്ച സെമിനാറി ല്‍ പങ്കെടുക്കാനെത്തിയ പ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. 'മഴയത്ത് റോ ഡുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനു തടസമുണ്ട്. കേരളത്തില്‍ മിക്ക മാസ ങ്ങ ളിലും മഴയാണ്. പുതിയ രീതിയിലാണ് മഴ പെയ്യുന്നത്. ചെറിയ സമയത്ത് കൂടുത ല്‍ മഴ ലഭിക്കുന്നു. ഒരാഴ്ച പെയ്യേണ്ട മഴ പെട്ടെന്നു പെയ്യുകയാണ്. മണ്ണില്‍ താഴാതെ ഈ മഴ റോഡുകളിലേക്കാണ് എത്തുന്നത്. ഓടകള്‍ക്ക് ഈ വെള്ളത്തെ താങ്ങാന്‍ കഴിയുന്നില്ല. ഇക്കാര്യം പ്രത്യേകം പരിശോധിക്കും', മന്ത്രി പറഞ്ഞു. പ്രകൃതിക്കു മാറ്റം വരുമ്പോഴും പഴയ രീതിയിലാണ് നിര്‍മ്മാണവും അറ്റകുറ്റപ്പണിയും മുന്നോ ട്ടു പോകുന്നത്. റോഡുകള്‍ തകരുന്നതിനു കാലാവസ്ഥ ഒരു കാരണം മാത്രമാണ്. മറ്റു കാരണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. വിട്ടുവീഴ്ച ചെയ്താല്‍ 12 മാസം മഴ പെയ്തില്ലെങ്കിലും റോഡുകളെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.