സബ്സിഡിയുമില്ല, വിലയും കുതിച്ച് പാചകവാതകം
സബ്സിഡിയുമില്ല, വിലയും കുതിച്ച് പാചകവാതകം (എൽ.പി.ജി). കാർഷിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില ഇന്നലെ ഒറ്റയടിക്ക് 50 രൂപ കൂട്ടി. ഈ മാസം ഇത് രണ്ടാം തവണയാണ് വില കൂടുന്നത്. രണ്ടു തവണ കൊണ്ട് കൂടിയത് നൂറു രൂപയാണ്. കഴിഞ്ഞ തിങ്കളാഴ്ച കൊച്ചിയിൽ എൽ .പി. ജി സിലിണ്ടർ (14.2) വില 651 രൂപയായിരുന്നു. ഇന്നലെ അത് 701 രൂപയായി. വാണിജ്യ സിലിണ്ടറുകൾക്ക് 27 രൂപ വർദ്ധിച്ച് ആർക്ക് 1319 രൂപയായി. ഇന്നലെ മുതൽ വില വർധന പ്രാബല്യത്തിൽ വന്നു.
ഗാര്‍ഹിക ഉപഭോക്താക്കൾക്ക് അഞ്ചുമാസം ആയിട്ട് പാചകവാതകത്തിനുള്ള സബ്സിഡി ലഭിച്ചിരുന്നില്ല രാജ്യന്തര വില കുറഞ്ഞു നിന്നതിനാൽ വിലകുറച്ചു നൽകുന്നതിനാൽ സബ്സിഡിയുള്ള സിലിണ്ടറിനും സബ്സിഡിയില്ലാത്ത സിലിണ്ടറിനും ഒരേ വില ആയിരുന്നു എന്നാണ് എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടിയിരുന്നത്.എന്നാൽ ഈ മാസം ആദ്യം 50 രൂപ ബാധിച്ചപ്പോൾ ഗ്യാസ്സ് സബ്സിഡി പുനസ്ഥാപിച്ചിരുന്നില്ല.
Comments (0)