ഭൂതത്താൻക്കെട്ടിൽ ബോട്ട് സർവീസിന് തുടക്കം
കോതമംഗലം: കോവിഡ് ഇളവുകളുടെ ഭാഗമായി വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നതോടെ ഭൂതത്താൻകെട്ടിൽ ബോട്ട് സർവീസ് ആരംഭിച്ചു.ആന്റണി ജോൺ.എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.വിനോദസഞ്ചാരത്തിന് പ്രാമുഖ്യം ലഭിക്കുന്ന പദ്ധതികളാണ് ഇവിടെ നടപ്പാക്കിയിരുന്നത്. സഞ്ചാരികൾക്ക് താമസിക്കുവാനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ, ബോട്ടിങ്ങിന് പുറമേ കയാക്കിങ് ഉൾപ്പെടെ ജലകേളികൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്.രണ്ട് ട്രീ ഹൗസുകൾക്ക് പുറമേ കോട്ടേജുകളും താമസത്തിന് ലഭ്യമാണെന്നും ആന്റണി ജോൺ എം.എൽ.എ പറഞ്ഞു.ബിജു പി നായർ അധ്യക്ഷത വഹിച്ചു പി. പി ഏലിയാസ്, പി. എൻ ജോസ്, ബോബി വാവച്ചൻ, ജയ്സൺ ബേബി, ബെസ്സി കുര്യാക്കോസ്, റിജോ തോക്കുംകാട്ടിൽ, പ്രിൻസ് മാത്യു, റോയി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ഭൂതത്താൻകെട്ടിൽ ഇപ്പോൾ 10 വോട്ടുകൾക്കാണ് സർവീസ് അനുമതി ലഭിച്ചിട്ടുള്ളത്.ഇതിൽ നാലു വലിയ ഹൗസ് ബോട്ടുകളും 6 ചെറിയ ബോട്ടിലുകളുമാണുള്ളത്.രാവിലെ എട്ടിന് ആരംഭിക്കുന്ന സർവീസ് വൈകിട്ട് 5 വരെ ഉണ്ടാകും.കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് വലിയ ബോട്ടിൽ 30 മുതൽ 50 വരെ പേർക്ക് യാത്ര ചെയ്യാം.മണിക്കൂറിന് 3000 രൂപയാണ് നിരക്ക് ആദ്യത്തെ 20 പേർക്ക് ശേഷമുള്ള ഓരോരുത്തർക്കും 150 രൂപ പ്രത്യേകമായി നൽകണം. ചെറിയ ബോട്ടുകളിൽ 10 പേർക്കു വരെ സഞ്ചരിക്കാം.മണിക്കൂറിന് 1,500 രൂപയാണ് നിരക്ക്.ഇപ്പോൾ തട്ടേക്കാട്, ഞായപ്പിള്ളി എന്നീ രണ്ടു ഭാഗങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.ആവശ്യക്കാർക്ക് ഭക്ഷണം നൽകുവാനും ക്രമീകരണം ഉണ്ട്.ഡി.ടി.പി.സി.യുടെ ബോട്ട് ജെട്ടിയിൽ നിന്നാണ് ബോട്ടുകൾ പുറപ്പെടുന്നത്.



Author Coverstory


Comments (0)