രജിനിയുടെ പാർട്ടി 'മക്കൾ സേവൈ കക്ഷി' ചിഹ്നം ഓട്ടോറിക്ഷ

രജിനിയുടെ പാർട്ടി 'മക്കൾ സേവൈ കക്ഷി' ചിഹ്നം ഓട്ടോറിക്ഷ

ചെന്നൈ: സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ  പാർട്ടിയുടെ പുതിയ പേര് " മക്കൾ സേവൈ  കക്ഷി" എന്നു തീരുമാനിച്ചു. "മക്കൾ ശക്തി കഴക"മെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റർ ചെയ്തത്. പാർട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷ ആയിരിക്കും. ചിഹ്നവും പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു.അതേസമയം പാർട്ടിയുടെ പേര് ,ചിഹ്നമോ സംബന്ധിച്ച് രജനീകാന്തോ പാർട്ടി ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.നേരത്തെ" മക്കൾ ശക്തി കഴക" എന്ന പേരും ബാബ മുദ്ര ചിഹ്നവുമാണ് പാർട്ടിക്കായി പരിഗണിച്ചിരുന്നത് എന്നാൽ പേരും ചിഹ്നവും മാറ്റാനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ആരാധക കൂട്ടായ്മയായ " രജനി മക്കൾ മൻട്രാ"വുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ മാസം ആദ്യമാണ് രജനി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.ഡിസംബർ 31ന് പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജനുവരി പുതിയ പാർട്ടി പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.