രണ്ട് സ്ഥാനാർഥികൾക്കും കിട്ടിയത് ഒരേ വോട്ട്; നറുക്കു വീണത് രജനി മണിക്ക്
കൊച്ചി: കലൂർ സൗത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രജനി മണിക്കും, എൽ.ഡി.എഫിലെ സീന ബാബുവിനും കിട്ടിയത് ഒരേ വോട്ട്. ഒടുവിൽ വിജയിയെ കണ്ടെത്താൻ മുൻസിപ്പാലിറ്റി നിയമത്തിലെ 135-ആം ചട്ടപ്രകാരം നറുക്കെടുപ്പ്.രണ്ടുപേരുടെയും പേരെഴുതിയ നറുക്കുകൾ ഒരേ നിറത്തിലുള്ള റബർ ബാൻഡ് ഇട്ട് മുറുക്കി പെട്ടിയിലിട്ടു.വരണാധികാരിയും ജില്ലാ പ്ലാനിംഗ് ഓഫീസറുമായ ലിറ്റി മാത്യുവാണ് നറുക്കെടുത്തത്. കണ്ണടച്ച് നറുക്കെടുത്ത് ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ അനിത ഏലിയാസിന് നൽകി. അവർ വായിച്ചു- രജനി മണി. സന്തോഷംകൊണ്ട് രജനി മണി പൊട്ടിക്കരഞ്ഞു.സീറ്റുകളുടെ കാര്യത്തില്‍ എല്‍. ഡി. എഫ് ന് പിന്നിലായ യൂ.ഡി.എഫ് നു ഏറെ ആശ്വാസം നൽകുന്നത് ആയിരുന്നു ഈ നറുക്കെടുപ്പ് വിജയം.
Comments (0)