ക്രൈം ഫയല്‍ സിനിമയ്ക്ക് പുതിയ പതിപ്പ്; 'അഭയ' കൊലപാതകം അന്വേഷിക്കാന്‍ ഈശോ പണിക്കര്‍ ഐപിഎസ് എത്തും; വീണ്ടും പോലീസ് വേഷവുമായി സുരേഷ് ഗോപി
സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ 'ക്രൈം ഫയല്‍' സിനിമയുടെ കഥാപാത്രങ്ങള്‍ പുനരവതരിപ്പിക്കുന്നു. ക്രെംഫയല്‍ സിനിമയുടെ സംവിധായകന്‍ കെ. മധുവാണ് സിനിമയിലെ കഥാപാത്രങ്ങളെ തന്റെ പുതിയ സിനിമയിലൂടെ വീണ്ടും എത്തിക്കുന്നത്. പുതിയ സിനിമയില്‍ സുരേഷ് ഗോപി തന്നെയായിരിക്കും കൊലപാതകം അന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ ഈശോ പണിക്കര്‍ ഐപിഎസിനെ അവതരിപ്പിക്കുക. സുരേഷ് ഗോപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കെ. മധു പറഞ്ഞു.
സുരേഷ് ഗോപികെ മധു കൂട്ടുകെട്ടില്‍ 1999ല്‍ ഇറങ്ങിയ മലയാള ചിത്രമായിരുന്നു ക്രൈം ഫയല്‍. കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണവുമായിരുന്നു സിനിമയുടെ പ്രമേയം.
ചിത്രത്തില്‍ കൊലപാതകം അന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഈശോ പണിക്കര്‍ ഐപിഎസ്.
എ.കെ. സാജന്‍, എ.കെ. സന്തോഷ് തുടങ്ങിയവരുടെ തിരക്കഥയിലായിരുന്നു ക്രൈം ഫയല്‍ ഒരുങ്ങിയത്. പുതിയ ചിത്രത്തിന്റെയും തിരക്കഥ എ.കെ. സാജന്‍ തന്നെയാണ് ഒരുക്കുന്നത്. 1999 ലാണ് ക്രൈം ഫയല്‍ സിനിമ പുറത്തിറങ്ങിയത്.



Author Coverstory


Comments (0)