അഭയാരിണ്യം: കോടികൾ തട്ടിപ്പു നടത്തിയ കേസ് ഫയൽ പൂഴ്ത്തി. തട്ടിപ്പുകാർ ഉന്നത പദവി അലങ്കരിക്കുന്നു.

അഭയാരിണ്യം: കോടികൾ തട്ടിപ്പു നടത്തിയ കേസ് ഫയൽ പൂഴ്ത്തി. തട്ടിപ്പുകാർ ഉന്നത പദവി അലങ്കരിക്കുന്നു.

കൊച്ചി: കോടനാട് കപ്രിക്കാട്.മാനുകളെ സംരക്ഷിക്കുന്ന അഭയാരിണ്യം പദ്ധതിക്കായ് കേന്ദ്ര സർക്കാരിന്റെ "സൂ അതോറിറ്റി ഇൻഡ്യയുടെ മൃഗക്ഷേമ സംരക്ഷണ പദ്ധതിയുടെ നടത്തിപ്പിനായി നൽകിയ കോടികൾ വെട്ടിച്ചെടുത്ത വനിതാ ഉദ്യോഗസ്ഥയെയും. പ്രസ്തുത തട്ടിപ്പ് കണ്ടെത്തി കൃത്യമായ നടപടി എടുക്കെണ്ടതായ മോണിറ്ററിംഗ് ആന്റ് റസ്പോണ്ടിംഗ് ആക്ഷൻ വിഭാഗവുമായ ടെറിറ്റോറിയൽ ഉദ്യോഗസ്ഥനെയും സംരക്ഷിക്കുന്നതിനായി വനം വകുപ്പ് ആസ്ഥാനത്ത് തന്നെ പ്രത്യക സെൽ പ്രവർത്തിക്കുന്നതായി ആരോപണം ഉയരുന്നു. 2017 മുതൽ 2024 വരെയുള്ള കാലയളവിൽ ഏകദേശം 25 കോടിക്കടുത്ത് വെട്ടിപ്പ് നടത്തിയിട്ടും പ്രസ്തുത ഫയൽ വെള്ളത്തിലിട്ട് നശിപ്പിച്ച് കളഞ്ഞതായാണ് സംശയിക്കുന്നത്. മുക്കിവക്കേണ്ടതായ പല ഫയലുകളും മലവെള്ളത്തിലോ. മഴ വെള്ളത്തിലോ മുങ്ങി താഴാറാണ് ആസ്ഥാനത്ത് പതിവ്.. പല തട്ടിപ്പ് കേസ് ഫയലുകളും ഇങ്ങനെ പോകുന്നത് വനം വകുപ്പിൽ പതിവാണെന്നാണ് വകുപ്പിലെ തന്നെ കാരണവൻമാർ പറയുന്നത്. കേന്ദ്രസർക്കാർ നൽകുന്ന ഫണ്ടുകൾ വെട്ടിക്കാനും തട്ടിക്കാനും ഉള്ളതാണെന്നും അതൊക്കെ കേരള സർക്കാർ ഉദ്യോഗസ്ഥർ എന്തിന് അന്വേഷിച്ച് സമയം കളയണം എന്നാണ് സംസ്ഥാനത്തെ ഒരു വിഭാഗം ഉദ്യോഗസ്ഥ പ്രമാണിമാർ. വെട്ടിപ്പ് നടത്തിയത് നേച്ചർ സ്റ്റഡി സെന്ററിന്റെ കിഴിലുള്ള ഉദ്യാഗസ്ഥ ഭാര്യയാണെങ്കിൽ അത് നിരിക്ഷിച്ച് അഴിമതിക്കെതിരെ നടപടി എടുക്കേണ്ടത് ഭർത്താവുമായതിനാൽ. അവരായി അവരുടെ പാടായി ഞങ്ങളെന്തിന് അവരെ ശല്യം ചെയ്യണം എന്നാണ് ഉന്നത ഉദ്യോഗസ്ഥർ. ആരോപണ വിധേയരുടെ പ്രൊബേഷൻ കാലയളവിൽ തന്നെ വെട്ടിപ്പു പരിശീലനം പൂർത്തിയാക്കിയവരാണ് ഈ ദമ്പതി ഉദ്യോഗസ്ഥർ. വനത്തിലെ ആദിവാസികളെ കബളിപ്പിച്ച് തേനും. മറ്റവസ്തുക്കളും സ്വരുപിച്ച് തീവെട്ടിക്കൊളള ക്ക് വിറ്റ് ലക്ഷങ്ങൾ ലാഭം കൊയ്തിരുന്ന . കളമശ്ശേരി രാജഗിരി. സർക്കാർ നിയന്ത്രണതിലുള്ള കിറ്റ്കോ എന്നിവിടങ്ങളിൽ നിന്നും രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ തേനും വിഭവങ്ങളും പിടിച്ചെടുത്ത് കേസെടുത്ത ഫ്ലയിംസ്ക്വാഡ്. ടെറിറ്റോറിയൽ ചുമതലയുള്ള ഭർത്താവായ ഉദ്യാഗസ്ഥന് നിർദ്ദേശം നൽകിയിട്ടും അതു പോലും അട്ടിമറിച്ച്‌ ലക്ഷങ്ങൾ വാങ്ങി കേസ് അട്ടിമറിക്കുകയാ ണുണ്ടായത്.