ശിവദാസിന്‍റെ മരണം കൊലപാതകം : പൊലീസ്
എറണാകുളത്ത് ശിവദാസിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് പറവൂര്‍ ഏഴിക്കര സ്വദേശി രാജേഷ് അറസ്റ്റിലായി.മറൈന്‍ ഡ്രൈവിലെ അബ്ദുല്‍ കലാം പ്രതിമയില്‍ പൂക്കള്‍ അര്‍പ്പിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് ശിവദാസന്‍. ശിവദാസന് ലഭിച്ച പ്രശസ്തിയിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ശിവദാസന്റെ പക്കല്‍ കുറച്ച് പണമുണ്ടായിരുന്നു. അത് കൂടി തട്ടിയെടുക്കാനാണ് രാജേഷ് കൊലപ്പെടുത്തിയത്. ഇതിന് മുന്‍പും രാജേഷ് പണം തട്ടിയെടുക്കല്‍ പോലുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ടോടെയാണ് ശിവദാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ പരുക്കുകളുണ്ടായിരുന്നു.തുടര്‍ന്നുണ്ടായ അന്വേഷണമാണ് കൊലപാതകിയിലേക്ക് നയിച്ചത്.



Author Coverstory


Comments (0)